മീൻ അച്ചാർ എന്ന് കേട്ടപ്പോൾ നാവിൽ കൊതി ഊറി അല്ലെ. വിഷമിക്കേണ്ട ഞങ്ങൾ ഇന്ന് എങ്ങനെ അടിപൊളി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം എന്ന് പറഞ്ഞു തരാം.
ചേരുവകൾ:
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടേബിൾസ്പൂൺ
കായപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1 ടേബിൾസ്പൂൺ
നാരങ്ങാ നീര് - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കടുക് - 3 ടീസ്പൂൺ
വെളുത്തുള്ളി - 10 എണ്ണം മുഴുവൻ
കാശ്മീരി മുളകുപൊടി - 3 ടേബിൾസ്പൂൺ
നല്ലെണ്ണ - ആവശ്യത്തിന്
വിനാഗിരി - 50 മില്ലിലിറ്റർ.
കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങളിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 1/2 ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി- മുക്കാൽ ടീസ്പൂൺ, കുരുമുളകുപൊടി - ഒരു ടേബിൾ സ്പൂൺ, കായപ്പൊടി -1/2 ടീസ്പൂൺ, വറത്തു പൊടിച്ച ഉലുവപ്പൊടി - ഒരു ടീസ്പൂൺ, ചെറുനാരങ്ങാ നീര് - 2 ടീസ്പൂൺ ആവശ്യത്തിനുള്ള ഉപ്പ് എന്നിവ പുരട്ടി ഒരുമണിക്കൂർ മാറ്റി വയ്ക്കുക. ചൂടായ എള്ളെണ്ണയിലേക്കു മീൻകഷ്ണങ്ങൾ ഫ്രൈ ചെയ്തു കോരാം.
മീൻ ഫ്രൈ ചെയ്ത എള്ളെണ്ണയിലേക്കു ആവശ്യത്തിനുള്ള എണ്ണയും ചേർത്ത് ചൂടായി വരുമ്പോൾ 3 ടീസ്പൂൺ കടുക് ചേർത്തു കൊടുക്കാം. കടുക് പൊട്ടി വരുമ്പോൾ നീളത്തിൽ അരിഞ്ഞു വച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം. ഇതിലേക്കു 6 ചെറിയുള്ളി കൂടി ചേർക്കാം. ഇതൊന്നു മൂത്തു ഗോൾഡൻ കളർ ആവുമ്പോൾ കറിവേപ്പില ചേർത്തു കൊടുക്കാം. ശേഷം തീ കുറച്ചു വച്ച ശേഷം പൊടികൾ ചേർത്തു കൊടുക്കാം. 3 ടീസ്പൂൺ കാശ്മീരി മുളകുപൊടി, 1 ടീസ്പൂൺ കായപ്പൊടി ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്തു ഇളക്കി മൂത്തു വരുമ്പോൾ 50 മില്ലിലിറ്റർ വിനാഗിരി ചേർത്തു തിളപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത മീൻകഷ്ണങ്ങൾ കൂടി ചേർത്തു ഇളക്കി യോജിപ്പിച്ച ശേഷം വാങ്ങി വയ്ക്കാം, നന്നായി തണുത്ത ശേഷം വായു കടക്കാത്ത ഗ്ലാസ് ജാറിൽ സൂക്ഷിക്കാം. സ്വാദിഷ്ടമായ മീൻ അച്ചാർ റെഡി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.