ദുബായ്: ലോകമെങ്ങുമുളള സന്ദർശകർക്ക് ആതിഥ്യമരുളിയ എക്സ്പോ 2020 അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം. മാർച്ച് 14 വരെ 1.90 കോടി സന്ദർശകരാണ് എക്സ്പോയിലെത്തിയത്. കഴിഞ്ഞയാഴ്ച 16 ലക്ഷം പേരാണ് മഹാമേള കാണാനായി എത്തിയത്. അവസാന ദിവസങ്ങളില്‍ സന്ദർശകരുടെ എണ്ണം കൂടുമെന്നുതന്നെയാണ് വിലയിരുത്തല്‍.
എക്സ്പോയിലേക്ക് 2 കോടി സന്ദർശകരെത്തുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ മാർച്ച് 31 നകം ഇതില്‍ കൂടുതല്‍ സന്ദർശകർ എക്സ്പോയിലേക്ക് എത്തുമെന്ന് ഉറപ്പായി. 50 ദിർഹമിന്‍റെ സീസണ്‍ പാസെടുത്താല്‍ എത്ര തവണവേണമെങ്കിലും എക്സ്പോ സന്ദർശിക്കാമെന്നത് സന്ദർശക പ്രവാഹത്തിന് ആക്കം കൂട്ടി.
18 വയസില്‍ താഴെയുളളവർ മാത്രം 17 ലക്ഷത്തില്‍ എത്തി. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. 192 രാജ്യങ്ങളുടെ സംസ്കാരവും ചരിത്രവും അനുഭവിച്ചറിയാനുളള വേദിയായി മാറിയിരിക്കുകയാണ് എക്സ്പോ 2020.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.