സില്‍വര്‍ലൈന്‍: ലോക്‌സഭയിലും എല്‍ഡിഎഫ്-യുഡിഎഫ് വാക്‌പോര്

സില്‍വര്‍ലൈന്‍: ലോക്‌സഭയിലും എല്‍ഡിഎഫ്-യുഡിഎഫ് വാക്‌പോര്

ന്യൂഡൽഹി: സിൽവര്‍ലൈൻ പദ്ധതിയെച്ചൊല്ലി ലോക്സഭയിലും കേരളത്തിൽ നിന്നുള്ള എംപിമാര്‍ തമ്മിൽ വാക്പോര്. റെയിൽവേയുടെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കിടെയായിരുന്നു പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യവുമായി യുഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തിയത്.

എന്നാൽ യുഡിഎഫ് സംസ്ഥാന വികസനത്തിനു തടസം നിൽക്കുകയാണെന്നും പദ്ധതിയ്ക്ക് ഉടൻ അനുമതി നല്‍കണമെന്നും എൽഡിഎഫ് അംഗങ്ങളും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിയമസഭയിലും സിൽവര്‍ലൈൻ പദ്ധതിയെച്ചൊല്ലി വാക്പോര് നടന്നിരുന്നു. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസ് അംഗീകരിച്ച് സിൽവര്‍ലൈൻ പദ്ധതിയെപ്പറ്റി സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് പുതിയ ബഹളം.

കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കെ റെയിൽ നടപ്പാക്കുന്ന സിൽവര്‍ലൈൻ പദ്ധതിയ്ക്ക് അനുമതിയുണ്ടോയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. പദ്ധതിയെ കേരളം മുഴുവൻ എതിര്‍ക്കുകയാണെന്നും പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.