കെ എഫ് സി 2000 പേർക്ക് യാതൊരു ഈടും ഇല്ലാതെ ഒരു ലക്ഷം രൂപ വായ്പ നൽകുന്നു

കെ എഫ്  സി 2000 പേർക്ക്  യാതൊരു ഈടും ഇല്ലാതെ ഒരു ലക്ഷം രൂപ വായ്പ നൽകുന്നു

സംരംഭകത്വ വികസന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ ലഭ്യമാക്കുമെന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സിഎംഡി ശ്രീ ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ അതേപടി മുഖവിലക്കെടുത്ത് മറ്റു പരിശോധനകൾ കൂടാതെയാണ് ഈ വായ്പകൾ അനുവദിക്കുന്നത്. വസ്തുവോ മറ്റേതെങ്കിലും തരത്തിലുള്ള ജാമ്യമോ ഇതിലേക്കായി ആവശ്യമില്ല.

“ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന തുടക്കക്കാർക്ക്, പ്രത്യേകിച്ച് ചെറുകിട സംരംഭകർക്ക് മൂലധനം സ്വരൂപിക്കുന്നത് വളരെ ദുഷ്കരമാണ്. ഇത് മനസ്സിലാക്കിയാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കോവിഡ് കാലത്ത്‌ ചെറുകിട വായ്പകൾ ഉദാരമായ വ്യവസ്ഥയിൽ നൽകുന്നത്.” കെ. എഫ്. സി. മാനേജിങ് ഡയറക്ടർ ശ്രീ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. ഈടില്ലാതെ വായ്പ നൽകുന്നതിനു പുറമേ ഇത്തരം വായ്പകളിൽ 50% തുക മുൻകൂറായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. വായ്പ അപേക്ഷിച്ചു ഒരാഴ്ചക്കകം തന്നെ ഈ തുക നൽകുന്നതാണ്.

പദ്ധതിയിൽ സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് വളരെ പെട്ടന്ന് തന്നെ വായ്പ അനുവദിക്കുന്നു. മൂന്ന് വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഈ വായ്പകളിലേക്ക് ആഴ്ച തോറും ഗൂഗിൾ പേ ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെയുള്ള തിരിച്ചടവ് നടത്താനുള്ള സൗകര്യവും ഉണ്ട്. ഇത്രയും ഉദാരമായ വ്യവസ്ഥയിലും വേഗത്തിലും നടപ്പിലാക്കുന്ന വേറൊരു പദ്ധതിയും ഇപ്പോൾ സംസ്ഥാനത്തു നിലവിലില്ലെന്ന് കെ എഫ് സി സിഎംഡി പറഞ്ഞു. മാത്രമല്ല വായ്‌പ ലഭിക്കാനാവശ്യമായ MSME റെജിസ്ട്രേഷൻ, പാൻ കാർഡ് എന്നിവയും കോർപ്പറേഷൻ മുഖേന ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയിൽ വായ്പകൾ 7% പലിശയിൽ (3% സംസ്ഥാന സർക്കാർ സബ്സിഡി ഉൾപ്പടെ) ആണ് നൽകുന്നത്. മാത്രമല്ല സംരംഭങ്ങള്‍ തുടങ്ങുന്നവർക്കു മറ്റു സബ്‌സിഡികൾക്കുമുള്ള അർഹത ഉണ്ടായിരിക്കുന്നതാണ്. പദ്ധതിയിൽ ഇതിനോടകം തന്നെ നാന്നൂറോളം വായ്പകൾക്ക് അനുമതി നൽകിയിയയുണ്ട്. ലഭിച്ച അപേക്ഷകളിൽ മൂന്നിൽ ഒന്നു വനിതകൾ ആണെന്നതും ശ്രദ്ധേയമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.