ബീജിംഗ്: ഉക്രെയ്ന് മേല്‍ അധിനിവേശം നടത്തുന്ന റഷ്യയ്ക്കെതിരായ ഉപരോധം മുറുകവേ വിമാനങ്ങള്‍ക്കായുള്ള ഭാഗങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കം പാളിയത് കനത്ത തിരിച്ചടിയായി. അന്താരാഷ്ട്ര ഉപരോധം കടുക്കുന്നത് മനസ്സിലാക്കിയാണ് ചൈന മനസ്സുമാറ്റിയതെന്നാണ് സൂചന.ബോയിംഗ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന റഷ്യയ്ക്ക് അടിയന്തിരമായി വേണ്ട സാധനങ്ങള്‍ക്കായി ഇന്ത്യയേയും തുര്‍ക്കിയേയും സമീപിക്കാന്‍ പുടിന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബോയിംഗും എയര്‍ബസ്സും നേരിട്ട് നല്‍കേണ്ട സാധനങ്ങള്‍ ചൈന വഴി ലഭിക്കുമെന്നായിരുന്നു സൂചന. ഇതാണ് നിലവില്‍ മുടങ്ങിയിരിക്കുന്നത്.റഷ്യയുടെ വിമാനഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് റോസാവിയാറ്റ്സിയ എന്ന കമ്പനിയാണ്. അടിയന്തിരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ക്കടക്കമുള്ള സാധനങ്ങളാണ് കമ്പനി ആവശ്യപ്പെട്ടത്. വിമാനങ്ങളുടെ വിവിധ ഭാഗങ്ങള്‍ ചൈനയില്‍ നിന്നാണ് പരമാവധി ലഭിച്ചിരുന്നത്.
റഷ്യയുടെ ഔദ്യോഗിക വിമാന സര്‍വ്വീസായ എയ്റോ ഫ്ളോട്ട് ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള അന്താരാഷ്ട്ര ഉപരോധങ്ങളാല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സുഹൃദ് രാജ്യമായ ബെലാറസിലേക്കുള്ള സേവനവും താല്‍ക്കാലികമായി നിര്‍ത്തി.റഷ്യ നിര്‍മ്മിച്ചിരുന്ന ഡ്രോണുകളും വിമാനങ്ങളും മറ്റ് പ്രതിരോധ സാമഗ്രികളും വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഒരോ ദിവസവും വര്‍ദ്ധിക്കുന്നതിന് തിരിച്ചടിയായി നിര്‍ത്തിലാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.