ഭഗവന്ത് സിംങ് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാമേറ്റു

ഭഗവന്ത് സിംങ് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാമേറ്റു

അമൃത്സര്‍: ഭഗവന്ത് സിംങ് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭഗത് സിംങ് വിളിച്ച ഇന്‍ക്വിലാബ് സിന്ദാബാദുമായാണ് പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിംങ് സത്യപ്രതിജ്ഞ ചെയ്തത്. ഭഗത് സിംങിന്റ ഗ്രാമമായ ഖട്കര്‍ കാലനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. സത്യപ്രതിജ്ഞയുടെ ഒടുവിലാണ് ഭഗവന്ത് മന്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചത്.

ഉച്ചക്ക് 1.30 ഓടെയാണ് ഭഗവന്ത് സിംങ് മന്‍ സത്യപ്രതിജ്ഞ ചെയ്തത്. 100 ഏക്കര്‍ സ്ഥലത്താണ് ചടങ്ങിനുള്ള വേദി ഒരുക്കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേര്‍ പങ്കെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഡല്‍ഹി മന്ത്രിമാര്‍, ആം ആദ്മി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ കലാ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു.

ഭഗവന്ത് മന്‍ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും നടക്കുക.

അതേസമയം മറ്റ് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബിജെപി നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗോവ, ഉത്തരഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതാണ് പ്രഖ്യാപനം വൈകാന്‍ കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.