അപൂര്‍വ പറയുന്നു... അത് പ്രണയമായിരുന്നില്ല; ലൗ ജിഹാദായിരുന്നു

അപൂര്‍വ പറയുന്നു... അത് പ്രണയമായിരുന്നില്ല; ലൗ ജിഹാദായിരുന്നു


'ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനം എടുക്കുമ്പോള്‍ മാതാപിതാക്കളുടെ അഭിപ്രായം കൂടി തേടണം. മാതാപിതാക്കളെയല്ലാതെ ജീവിതത്തില്‍ മറ്റാരേയും വിശ്വസിക്കരുത്. മുസ്ലീം യുവാക്കളുടെ കെണിയില്‍ വീഴരുത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി അവര്‍ നമ്മളെ ചതിക്കും'

ബംഗളൂരു: മാധ്യമ പ്രവര്‍ത്തകനായ ചിരു ഭട്ട് പോസ്റ്റ് ചെയ്ത കര്‍ണാടകയിലെ ഗഡാഗില്‍ നിന്നുള്ള അപൂര്‍വ പുരാണികിന്റെ കഥ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പ്രണയം നടിച്ചെത്തിയവന്റെ ലക്ഷ്യം ലൗ ജിഹാദായിരുന്നുവെന്ന് അപൂര്‍വ അറിഞ്ഞപ്പോള്‍ വൈകിപ്പോയി.

വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് 2018 ല്‍ അപൂര്‍വ, മൊഹമ്മദ് ഇജാസിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനിടെ അപൂര്‍വ തന്റെ പേര് മാറ്റി അര്‍ഫ ഭാനു എന്നാക്കുകയും ചെയ്തു. എന്നാല്‍ സന്തോഷകരമായ ദാമ്പത്യം അധികം മുന്നോട്ട് പോയില്ല. കാരണം തന്റെ ഭര്‍ത്താവായ മൊഹമ്മദ് ഇജാസിന് വേറെ ഭാര്യയും കുട്ടിയും ഉണ്ടെന്ന് അറിഞ്ഞ അപൂര്‍വ്വ ആകെ തകര്‍ന്നു പോയി. ഭര്‍ത്താവിന്റെ വീടു വിട്ടിറങ്ങിയ അവള്‍ സ്വന്തം വീട്ടില്‍ തിരികെ പോവുകയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയുമായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം വിവാഹ മോചനം ആവശ്യപ്പെട്ട അപൂര്‍വയെ യുവാവ് വടിവാള്‍ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. 23 വെട്ടുകളാണ് അപൂര്‍വയുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവ് മൊഹമ്മദ് ഇജാസിന്റെ ആക്രമണത്തെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അപൂര്‍വ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.

'താന്‍ ചെയ്തത് പോലുള്ള തെറ്റുകള്‍ ഒരിക്കലും ഒരു പെണ്‍കുട്ടിയും ചെയ്യരുത്. ജീവിതത്തില്‍ എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനം എടുക്കുമ്പോള്‍ മാതാപിതാക്കളുടെ അഭിപ്രായം കൂടി തേടണം. മാതാപിതാക്കളെയല്ലാതെ ജീവിതത്തില്‍ മറ്റാരേയും വിശ്വസിക്കരുത്. മുസ്ലീം യുവാക്കളുടെ കെണിയില്‍ വീഴരുത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി അവര്‍ നമ്മളെ ചതിക്കും'- അപൂര്‍വ വീഡിയോയില്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.