ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് മുസ്ലിം സംഘടനകളുടെ ബന്ദ്. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് മുസ്ലീം സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചത്.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ശരീഅത്ത് അമീര്‍ മൗലാന സഗീര്‍ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കര്‍ണാടകയിലെ പ്രധാന പത്ത് മുസ്‌ലിം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീര്‍ മൗലാന സഗീര്‍ അഹമ്മദ് പറഞ്ഞു. ബന്ദിന്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ബുധനാഴ്ച ക്ലാസുകള്‍ ബഹിഷ്കരിച്ചിരുന്നു. ചിക്കമംഗളൂരു, ഹാസ്സന്‍, റെയ്ച്ചൂര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം ഉണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.