ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും മുഖ്യമന്ത്രിമാരെ ബിജെപി മാറ്റില്ലെന്ന് റിപ്പോര്‍ട്ട്. ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയാകും. ഇരുനേതാക്കളും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ് ഈ മാസം പത്തിന് വന്നത്. ബിജെപി ഭരിച്ചിരുന്ന നാല് സംസ്ഥാനങ്ങളിലും ബിജെപി തന്നെ അധികാരത്തിലത്തി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബില്‍ ഭരണം എഎപി പിടിച്ചു. ഗോവയില്‍ മുഖ്യമന്ത്രിയെ മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രമോദ് സാവന്തിനെ പ്രാദേശിക പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ പ്രാദേശിക കക്ഷികളുടെ സഹായമില്ലാതെ തന്നെ ഭരണം പിടിക്കാന്‍ സാധിക്കും വിധത്തിലാണ് സീറ്റുകള്‍ കിട്ടിയത്. ഈ സാഹചര്യത്തിലാണ് പ്രമോദ് സാവന്തിനെ മാറ്റേണ്ടെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.