അംബാനി വീണ്ടും മുന്നില്‍ ;അദാനിയെ പിന്തള്ളി ഏഷ്യയിലെ സമ്പന്നന്‍: ആസ്തി 103 ബില്യണ്‍ ഡോളര്‍

അംബാനി വീണ്ടും മുന്നില്‍ ;അദാനിയെ പിന്തള്ളി ഏഷ്യയിലെ സമ്പന്നന്‍: ആസ്തി 103 ബില്യണ്‍ ഡോളര്‍



മുംബൈ: വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 2022 ഹുറൂണ്‍ ലിസ്റ്റ് പ്രകാരം, നിലവില്‍ ഏഷ്യയിലെ ഏറ്റവും ധനികന്‍ അംബാനിയാണ്.103 ബില്യണ്‍ ഡോളറിന്റെ ആസ്തി അംബാനിക്കുണ്ടെന്നാണ് ഹുറൂണ്‍ റിച്ച് ലിസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് തൊട്ടുപിന്നില്‍.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അംബാനിയുടെ ആസ്തിയില്‍ 24 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. 20 ബില്യണ്‍ ഡോളറാണ് 2021ല്‍ അംബാനി നേടിയത്.അതേസമയം, അദാനിയുടെ ആസ്തി ഒരു വര്‍ഷം കൊണ്ട് 49 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ അദാനിയുടെ സമ്പാദ്യത്തില്‍ 400 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായതെന്നും ഹുറൂണ്‍ റിച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു.

മുന്‍പ് ബ്ലൂംസ്ബെര്‍ഗിന്റെയും ഫോര്‍ബ്സ് മാസികയുടെയും കണക്കുകള്‍ പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ ഗൗതം അദാനിയായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍, അദാനിയെ അംബാനി കടത്തിവെട്ടി. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എം3എമ്മുമായി ചേര്‍ന്ന് ഗവേഷണ പ്ലാറ്റ്ഫോമായ ഹുറൂണാണ് റിച്ച് ലിസ്റ്റ് തയ്യാറാക്കിയത്. 2,557 കമ്പനികളില്‍ നിന്നും 69 രാജ്യങ്ങളില്‍ നിന്നുമായി 3,381 ശതകോടീശ്വരന്മാരുണ്ട് പട്ടികയില്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.