കീവ്: റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയ, പടിഞ്ഞാറന്‍ ഉക്രെയ്ന്‍ നഗരമായ മെലിറ്റോപോളിന്റെ മേയറെ മോചിപ്പിച്ചു. ഇതിനായി തങ്ങളുടെ പിടിയിലായ ഒമ്പത് റഷ്യന്‍ സൈനികരെയാണ് ഉക്രെയ്ന്‍ വിട്ടയച്ചത്. മരിയുപോളിനും ഖേഴ്‌സണും ഇടയിലുള്ള നഗരമാണ് മെലിറ്റോപോള്‍. ഈ നഗരം പിടിച്ചെടുത്ത റഷ്യന്‍ സേന വെള്ളിയാഴ്ചയാണ് മേയര്‍ ഇവാന്‍ ഫെഡൊറോവിനെ തട്ടിക്കൊണ്ടുപോയത്.
മേയറെ മോചിപ്പിക്കാന്‍ റഷ്യയ്ക്ക് തിരികെ കൈമാറിയ സൈനികര്‍ 2002-ലും 2003-ലും ജനിച്ചവരാണെന്നും കുട്ടികളായതു കൊണ്ടാണ് വിട്ടയക്കുന്നതെന്നും സെലന്‍സ്‌കിയുടെ മാധ്യമവക്താവിനെ ഉദ്ധരിച്ച് ഉക്രെയ്ന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, റഷ്യന്‍ സേനയില്‍ നിന്ന് മോചിതനായ മേയര്‍ ഇവാന്‍ ഫെഡൊറോവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചു. മേയറുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച സെലന്‍സ്‌കി, അദ്ദേഹത്തെ മോചിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. സുഖം പ്രാപിക്കാന്‍ ഒന്നോ രണ്ടോ ദിവസം വേണ്ടിവരുമെന്നും തുടര്‍ന്ന് ചുമതലകളിലേക്ക് മടങ്ങുമെന്നുമാണ് ഇവാന്‍ ഫെഡൊറോവ് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.