വാഷിംഗ്ടണ്‍/മോസ്‌കോ:റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 'യുദ്ധക്കുറ്റവാളി'യെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഉക്രെയ്ന് കൂടുതല്‍ സഹായമെത്തിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി അപേക്ഷിക്കുന്നതിനിടെയാണ് പുടിന്‍ യുദ്ധക്കുറ്റവാളിയാണെന്ന് ബൈഡന്‍ വിശേഷിപ്പിച്ചത്.ഉക്രെയ്ന്‍ അധിനിവേശം റഷ്യ ആരംഭിച്ച ശേഷം യു.എസ് പക്ഷത്തുനിന്നുള്ള ഏറ്റവും നിശിതമായ വിമര്‍ശനമായിരുന്നു ഇത്.
പുടിന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റ് ലോക നേതാക്കള്‍ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ചപ്പോഴും വൈറ്റ് ഹൗസ് ഇത് വരെ ആ പദം ഉപയോഗിച്ചിരുന്നില്ല.ഉക്രെയ്ന്റെ പോരാട്ടം സ്വയം നിലനില്‍പ്പിനായിട്ടുള്ളതാണ്. അതിനാല്‍ എല്ലാ സഹായവും ഉക്രെയ്ന് നല്‍കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.7000 കോടി രൂപ വില വരുന്ന ആയുധങ്ങള്‍ ഉക്രെയ്നു നല്‍കിയെന്നും ബൈഡന്‍ അവകാശപ്പെട്ടു.
അതേസമയം, പുടിന്‍ യഥാര്‍ത്ഥ യുദ്ധ കുറ്റവാളിതന്നെയെന്ന ബൈഡന്റെ പ്രസ്താവനയ്ക്കെതിരെ ക്രെംലിന്‍ ഭരണകൂടം രംഗത്തുവന്നു.ബൈഡനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഭരണകൂടം ഉയര്‍ത്തിയത്. റഷ്യയുടെ അഖണ്ഡത സംരക്ഷിക്കാനാണ് പോരാട്ടം. എന്നാല്‍ ഉക്രെയ്നെ മറയാക്കി ലോകരാജ്യങ്ങള്‍ റഷ്യയെ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കുകയാണ്. ഇത് ശക്തമായി നേരിടും. പുടിന്‍ സ്വന്തം നാട്ടിലും ഉക്രെയ്നിലും ആക്രമണം നേരിടുകയാണെന്നും ക്രെംലിന്‍ മന്ത്രിസഭാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.