കോവിഡ് വൈറസിന്റെ സംയോജിത വകഭേദം ഇസ്രായേലില്‍; അപായകരമല്ലെന്ന് വിദഗ്ധര്‍

കോവിഡ് വൈറസിന്റെ സംയോജിത വകഭേദം ഇസ്രായേലില്‍; അപായകരമല്ലെന്ന് വിദഗ്ധര്‍


ജെറുസലേം: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഇസ്രായേല്‍ കണ്ടെത്തിയതായി ഔദ്യോഗിക പ്രഖ്യാപനം. 'ഈ വേരിയന്റ് ഇപ്പോഴും ലോകമെമ്പാടും അജ്ഞാതമാണ്,'- ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.രണ്ട് കേസുകളാണ് രേഖപ്പെടുത്തിയത്. അതേസമയം, പുതിയ വകഭേദത്തെക്കുറിച്ച് ഭയം വേണ്ടെന്ന അഭിപ്രായമാണ് രാജ്യത്തെ പകര്‍ച്ച വ്യാധി നിയന്ത്രണ വിഭാഗം മേധാവിക്കുള്ളത്.

കോവിഡ്-19 വൈറസിന്റെ ഒമിക്രോണ്‍ പതിപ്പിന്റെ രണ്ട് ഉപ വകഭേദങ്ങള്‍ സംയോജിച്ചുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസ്. ഡെല്‍റ്റ, ഒമിക്റോണ്‍ വേരിയന്റുകള്‍ സംയോജിച്ചുള്ള 'ഡെല്‍റ്റാക്രോണ്‍'നേരത്തെ കണ്ടെത്തിയിരുന്നു.ഇപ്പോഴത്തെ വകഭേദം മൂലമുള്ള രോഗത്തിന് പ്രത്യേക മെഡിക്കല്‍ പ്രതികരണമൊന്നും ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നേരിയ പനി, തലവേദന, പേശീമുറുക്കം എന്നിവയാണ് ഇതുവരെ നിരീക്ഷിച്ച ലക്ഷണങ്ങള്‍ എന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പിസിആര്‍ പരിശോധനയ്ക്കിടെ ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ ആണ് പുതിയ വകഭേദം കണ്ടെത്തിയത്.സംയോജിത വേരിയന്റുകളുടെ പ്രതിഭാസം അത്ര അസാധാരണമല്ലെന്ന് ഇസ്രായേലിന്റെ കോവിഡ് പ്രതികരണ മേധാവി സല്‍മാന്‍ സര്‍ക്ക പറഞ്ഞു. ഗുരുതരമായ കേസുകളിലേക്ക് ഇത് നയിക്കുമെന്ന് ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ്-19 , ഇന്‍ഫ്‌ളുവന്‍സ എന്നിവ സംയോജിച്ചുള്ള 'ഫ്‌ളോറോണ 'അണുബാധ ജനുവരിയില്‍ ഇസ്രായേലില്‍ രേഖപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.