ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ കെ.മുരളീധരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും എതിരഭിപ്രായങ്ങള്‍ ഉയരാറുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെയാണ് തുടങ്ങിയത്. നാളെ പ്രഖ്യാപനമുണ്ടാകാന്‍ 90% സാധ്യതയുണ്ട്. മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചയില്‍ പല കാര്യങ്ങളും പരിഗണിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ശ്രീനിവാസന്‍ കൃഷ്ണന്‍ താനുമായി വലിയ അടുപ്പമുള്ളയാളല്ല. അത്തരമൊരു പേര് ഹൈക്കമാന്‍ഡ് തന്നോടു ചര്‍ച്ച ചെയ്തിട്ടില്ല. എന്നുകരുതി ശ്രീനിവാസന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിചയമില്ലാത്ത ആളല്ലെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് യോഗത്തില്‍ ജി 23 നേതാക്കള്‍ പങ്കെടുത്തത് സ്വാഗതാര്‍ഹമാണ്. പാര്‍ട്ടിക്കുള്ളില്‍ മഞ്ഞുരുകുന്നുവെന്ന സൂചനയാണിത്. എല്ലാവരുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. നാളെ വൈകിട്ടോടെ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക കെ.പി.സി.സി ഹൈക്കമാന്‍ഡിന് സമർപ്പിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോറ്റവരെ ഒഴിവാക്കണമെന്ന് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുമ്പോള്‍ ഇതുവരെ ഉയര്‍ന്ന കേട്ട പേരുകള്‍ ഒഴിവാക്കി പുതിയ പേരുകള്‍ ഉയർന്നു വരുവാനും സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.