ബാഗിൽ 'പച്ചപട്ടാണി'; എയര്‍പോര്‍ട്ടില്‍ ഐപിഎസ് ഓഫീസറെ തടഞ്ഞ് സുരക്ഷാ ജീവനക്കാര്‍

ബാഗിൽ 'പച്ചപട്ടാണി'; എയര്‍പോര്‍ട്ടില്‍ ഐപിഎസ് ഓഫീസറെ തടഞ്ഞ് സുരക്ഷാ ജീവനക്കാര്‍

ജയ്പൂര്‍: സീനിയര്‍ ഐപിഎസ് ഓഫീസര്‍ അരുണ്‍ ബൊത്രയെ എയര്‍പോര്‍ട്ടില്‍ വച്ച്‌ തടഞ്ഞ് സുരക്ഷാ ജീവനക്കാര്‍. അദ്ദേഹത്തോട് ഹാന്റ് ബാഗ് തുറന്ന് കാണിക്കാന്‍ ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തു. സ്കാനിംഗ് പരിശോധനയില്‍ സംശയാസ്പദമായ ചിലത് കണ്ടതിനെ തുടര്‍ന്നായിരുന്നു ഈ പരിശോധന.

എന്നാല്‍ ബൊത്ര ബാഗ് തുറന്നതും സുരക്ഷാ ജീവനക്കാര്‍ ഞെട്ടി. ബാഗ് നിറയെ പച്ച പട്ടാണി. കിലോക്ക് 40 രൂപയാണെന്ന് അറിഞ്ഞതോടെ ഒരു ബാഗ് നിറയെ പട്ടാണി വാങ്ങിയതായിരുന്നു ബൊത്ര.

ബാഗിലെ പട്ടാണിയുടെ ചിത്രം സഹിതം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഭവം ചിത്രം സഹിതം ബൊത്ര തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. നിരവധി പേരാണ് ട്വീറ്റ് ഏറ്റെടുത്ത് രസകരമായ കമന്റ് നല്‍കിയിരിക്കുന്നത്. ഒഡീഷയിലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് ബൊത്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.