കാബൂള്‍ :താലിബാന്‍ അധികാരത്തിലേറിയ ശേഷം ഇതു വരെ അഫ്ഗാനിലെ മാധ്യമ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പൂട്ടിച്ചതിന്റെ കണക്കുകള്‍ പുറത്ത്. ക്രൂരതകളെ തുടര്‍ന്ന് കഴിഞ്ഞ ഏഴു മാസത്തിനകം 180 ലധികം മാധ്യമ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനകളായ റിപ്പോര്‍ട്ടേഴ്സ് വിത്ത് ഔട്ട് ബോര്‍ഡേഴ്സും, അഫ്ഗാന്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസ്റ്റ്‌സ്് അസോസിയേഷനും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
താലിബാന്‍ അധികാരത്തിലേറുന്നതിന് മുന്‍പ് രാജ്യത്ത് ആകെ 475 മാധ്യമ സ്ഥാപനങ്ങള്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇതിന് ശേഷം ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ എണ്ണം കുറഞ്ഞ് 290 ആയി. ഇതുവരെ 180 മാദ്ധ്യമ സ്ഥാപനങ്ങള്‍ ആണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. അതായത് 43 ശതമാനം. ഇത് വഴി 60 ശതമാനം മാധ്യമ പ്രവര്‍ത്തകര്‍ തൊഴില്‍ രഹിതരായി.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് മാദ്ധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുണ്ടായ പ്രധാന കാരണമെന്ന് നാഷണല്‍ ഹൗസ് ഓഫ് ജേര്‍ണലിസ്റ്റ്‌സ് അദ്ധ്യക്ഷന്‍ സയ്യെദ് യസീന്‍ മറ്റീന്‍ പറഞ്ഞു. ഇതിന് പുറമേ ജീവന്‍ ഭയന്ന് മികച്ച മാധ്യമപ്രവര്‍ത്തകര്‍ രാജ്യം വിട്ടതും തിരിച്ചടിയായി. വിദേശത്തു നിന്നുള്ള പിന്തുണ നഷ്ടമായതും മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.