ആര്‍ട്സ്-സയന്‍സ് വേര്‍തിരിവില്ലാതെ നാല് വര്‍ഷ ബിരുദ പഠനം വരുന്നു: നിലവിലെ മൂന്നു വര്‍ഷ കോഴ്‌സ് തുടരും; യു.ജി.സി കരട് റിപ്പോര്‍ട്ട്

ആര്‍ട്സ്-സയന്‍സ് വേര്‍തിരിവില്ലാതെ നാല് വര്‍ഷ ബിരുദ പഠനം വരുന്നു: നിലവിലെ മൂന്നു വര്‍ഷ കോഴ്‌സ് തുടരും; യു.ജി.സി കരട് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്തെ നാല് വർഷത്തെ ബിരുദ പഠനം ഗവേഷണത്തിന് യോഗ്യതയാക്കുന്നതുൾപ്പെടെ ബിരുദ, ബിരുദാനന്തര പഠനത്തിൽ സമഗ്ര മാറ്റങ്ങളുമായി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് റിപ്പോര്‍ട്ട് യു.ജി.സി പ്രസിദ്ധീകരിച്ചു.

ഇതോടെ ആര്‍ട്സ്-സയന്‍സ് വേര്‍തിരിവില്ലാതെ നാല് വര്‍ഷ ബിരുദ പഠനം വരും. നാല് വർഷ ബിരുദം പൂർത്തിയാക്കിയവർ ബിരുദാനന്തര ബിരുദത്തിന് ഒരു വർഷ കോഴ്സ് പഠിച്ചാൽ മതി. നാലു വർഷ ബിരുദ പഠനത്തിലൂടെ വിദ്യാർത്ഥിക്ക് ഒന്നിലധികം വിഷയങ്ങൾ പഠിച്ച് സമഗ്രമായ അറിവുണ്ടാക്കാനും തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും അവസരം ലഭിക്കും.

എന്നാൽ നിലവിലെ മൂന്ന് വർഷ ബിരുദ, രണ്ടു വർഷ പി.ജി കോഴ്സുകൾ തുടരും. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പിഎച്ച്.ഡി കോഴ്സുകളുടെ കാലാവധി പരമാവധി ആറു വർഷമാക്കും. 60 ശതമാനം ഒഴിവുകളും നെറ്റ്/ജെ.ആർ.എഫ് യോഗ്യതയുള്ളവർക്കും ബാക്കി സർവകലാശാലകൾ വഴിയും പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ വഴിയുമാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.