ഫോണ്‍ ഡാറ്റ നശിപ്പിച്ച സംഭവം; സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

ഫോണ്‍ ഡാറ്റ നശിപ്പിച്ച സംഭവം; സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: വധ ഗൂഢാലോചന കേസിൽ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 10 ന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സായി ശങ്കറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകള്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചും നശിപ്പിച്ചു എന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങള്‍ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സായി ശങ്കര്‍ പറയുന്നത്.

തന്നെ കേസില്‍ പ്രതിയാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴിനല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച്‌ അദ്ദേഹം രംഗത്തുവരികയും ചെയ്തു. അതേസമയം ഇന്നലെ സാ​യി​ ​ശ​ങ്ക​റി​ന്റെ​ ​കോ​ഴി​ക്കോ​ട്ടെ​ ​ഫ്ലാ​റ്റി​ല്‍​ ​ക്രൈം​ബ്രാ​ഞ്ച് ​ഉ​ദ്യാ​ഗ​സ്ഥ​ര്‍​ ​റെയ്ഡ് ​ന​ട​ത്തിയിരുന്നു. കാ​ര​പ്പ​റ​മ്പില്‍​ ​ഹോ​മി​യോ​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ക്കു​ ​സ​മീ​പ​മു​ള്ള​ ​അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍​ 16ാം​ ​നി​ല​യി​ലു​ള്ള​ ​സാ​യി​ ​ശ​ങ്ക​റി​ന്റെ​യും​ ​ഭാ​ര്യാ​പി​താ​വി​ന്റെ​യും​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ര​ണ്ട് ​ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു​ ​ആ​റം​ഗ​ ​സം​ഘ​ത്തി​ന്റെ​ ​റെ​യ്ഡ്.​ ​


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.