ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങളിലും ചൈന, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
കോവിഡ് നാലാം തരംഗത്തിന്റെ സാധ്യതയുള്ളതിനാല്‍ പരിശോധന-ട്രാക്ക്-ചികിത്സ-വാക്‌സിനേഷന്‍-കൊറോണ മാനദണ്ഡം പാലിക്കല്‍ എന്നീ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജീനോം സീക്വന്‍സിങും പരിശോധനയും കര്‍ശനമായി തുടരണം. കോവിഡിനെതിരായ പോരാട്ടത്തിന് എല്ലാ സംസ്ഥാനങ്ങളുടേയും പിന്തുണ കേന്ദ്രം തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ഇതിനിടെ നാലാം തരംഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. പല രാജ്യങ്ങളും മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതു ഇടങ്ങളില്‍ ഒത്തു ചേരുന്നതും പതിവായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.