മോസ്കോ: ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് ദിവസങ്ങളായി നോര്‍വേയിലെ തുറമുഖത്ത് കുടുങ്ങി റഷ്യന്‍ ആഡംബര നൗക. പ്രാദേശിക തുറമുഖ അധികൃതര്‍ ആഡംബര നൗകക്ക് ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
68 മീറ്റര്‍ നീളമുള്ള 85 മില്യണ്‍ ഡോളറിന്റെ ആഡംബര നൗകയാണ് കുടുങ്ങിയത്. ഒമ്പത് അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യം നൗകയിലുണ്ട്. മുന്‍ കെ.ജി.ബി ഏജന്‍റായ വ്ളാദമിര്‍ സ്ട്രാഹാല്‍സ്കോവിയുടെ ഉടമസ്ഥതയിലുള്ളതാണ് യാട്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇ.യു ഉപരോധം നിലവിലില്ലെന്നും സ്ട്രാഹാല്‍സ്കോവി പറഞ്ഞു.
അതേസമയം, യാട്ട് നോര്‍വേ തുറമുഖത്ത് കുടുങ്ങിയത് കാരണം തങ്ങളാണ് ദുരിതത്തിലായതെന്ന് ജീവനക്കാര്‍ പ്രതികരിച്ചു. ആഡംബര നൗകയിലെ 16 പേരും പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ബ്രിട്ടീഷുകാരനായ ക്യാപ്റ്റന്‍ പറഞ്ഞു. റഷ്യക്കാരായ ആരും ബോട്ടില്‍ ജീവനക്കാരായി ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ആഡംബര നൗകയെ സഹായിക്കില്ലെന്ന നിലപാട് നോര്‍വേ സ്വീകരിച്ചുവെന്നാണ് വിവരം. പുടിന്റെ നാട്ടില്‍ നിന്നും വരുന്ന ആഡംബര നൗകക്ക് സഹായം നല്‍കില്ലെന്ന് നോര്‍വേ അറിയിച്ചതായാണ് പുറത്തവരുന്ന റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.