കോഴിക്കോട്: യുട്യൂബ് വ്ളോഗര്‍ റിഫ മെഹനുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. കോഴിക്കോട് ബാലുശേരി സ്വദേശിയായ റിഫ മെഹനുവിനെ ഈ മാസം ആദ്യമായിരുന്നു ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് റിഫയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടായിരുന്നു റിഫയും കാസര്‍കോട് നീലശ്വരം സ്വദേശിയായ മെഹനാസും വിവാഹിതരായത്. ഭര്‍ത്താവിന്റെ സുഹൃത്ത് മോശമായ രീതിയില്‍ പെരുമാറുന്നെന്ന് കാണിച്ച് റിഫ സഹോദരനോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദവും പുറത്തുവന്നിരുന്നു. റിഫയും ഭര്‍ത്താവ് മെഹനാസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് മരണശേഷം ബന്ധുക്കളില്‍ ചിലര്‍ വ്യക്തമാക്കിയിരുന്നു.
റിഫക്കു സോഷ്യല്‍ മീഡിയ പ്രമോഷനല്‍ വിഡിയോകള്‍ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും പറയുന്നു. റിഫയുടെ ഫോണ്‍ പോലും മെഹനാസിന്റെ കൈവശമായിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് പിതാവ് മകളുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.