അങ്കമാലി അതിരൂപത വിമതരുടെ പ്രതിഷേധം വിശ്വാസികളോടുള്ള വെല്ലുവിളി: എസ്.എം.വൈ.എം പാലാ രൂപത

അങ്കമാലി അതിരൂപത വിമതരുടെ പ്രതിഷേധം വിശ്വാസികളോടുള്ള വെല്ലുവിളി: എസ്.എം.വൈ.എം പാലാ രൂപത

കോട്ടയം: പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ ലിയോണാഡോ സാന്ദ്രിയുടെയും സീറോ മലബാര്‍ സഭാ തലവനും എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും കോലങ്ങള്‍ കത്തിച്ച നടപടി സഭാ വിരുദ്ധതയും വിശ്വസികളോടുള്ള വെല്ലുവിളിയുമാണെന്ന് എസ്.എം.വൈ.എം പാലാ രൂപത സമിതി.

ഇത്തരം പ്രവര്‍ത്തികള്‍ സഭയുടെ ഐക്യത്തെ തകര്‍ക്കുന്നതിനും ക്രൈസ്തവരെ പൊതു സമൂഹത്തിന്റെ മുന്‍പില്‍ അപഹാസ്യരാക്കുന്നതിനുമെ ഉപകരിക്കൂ. വിശ്വാസത്തേയും സഭ അധികാരികളേയും വെല്ലുവിളിച്ചു കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ വിശ്വാസ സമൂഹത്തെ വ്രണപ്പെടുത്തുന്നതാണ്.

ഇത്തരം പൈശാചിക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടി സഭ നേതൃത്വം സ്വികരിക്കണമെന്ന് എസ്.എം. വൈ.എം പാലാ രൂപത സമിതി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.