കൊച്ചി: കളമശേരി മണ്ണിടിച്ചില്‍ ദുരന്തം മനുഷ്യ നിര്‍മിതമെന്ന് പൊലീസും ഫയര്‍ഫോഴ്സും. മരിച്ച നാല് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഒരു കൗമാരക്കാരനും. അപകടം മനുഷ്യ നിര്‍മിതമെന്ന് ആവര്‍ത്തിച്ച് പൊലീസും ഫയര്‍ഫോഴ്സും രംഗത്തെത്തി.
മരിച്ച നൂര്‍ അമീന്‍ മൊണ്ടല്‍ എന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. നെസ്റ്റ് മാനേജ്മെന്റിനെതിരെ മനപൂര്‍വമല്ലാത്ത നരഹഹത്യക്ക് പൊലീസ് കേസെടുക്കും. നെസ്റ്റിനെതിരെ ബാല നീതി വകുപ്പ് പ്രകാരവും പൊലീസ് കേസെടുക്കും.
സംഭവത്തില്‍ തൊഴില്‍വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ലേബര്‍ കമ്മീഷണര്‍ ഡോ. എസ് ചിത്ര ഐ എ എസിനെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി. മരണമടഞ്ഞ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. കൂടാതെ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
തൊഴിലിടങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.