സിയാല്‍കോട്ട് സൈനിക താവളത്തിലെ സ്ഫോടക വസ്തു കേന്ദ്രത്തില്‍ സ്ഫോടനം; പ്രതികരിക്കാതെ പാക് സര്‍ക്കാര്‍

സിയാല്‍കോട്ട് സൈനിക താവളത്തിലെ സ്ഫോടക വസ്തു കേന്ദ്രത്തില്‍ സ്ഫോടനം; പ്രതികരിക്കാതെ പാക് സര്‍ക്കാര്‍



ഇസ്ലാമാബാദ്: വടക്കന്‍ പാകിസ്താനിലെ നഗരമായ സിയാല്‍കോട്ടില്‍ സ്ഫോടക വസ്തു കേന്ദ്രത്തില്‍ വന്‍ സ്ഫോടനം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനം നടന്നത്.

'വടക്കന്‍ പാകിസ്താനിലെ സിയാല്‍കോട്ട് സൈനിക താവളത്തില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ ഉണ്ടായതായി വിവരം കിട്ടി. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലമാണിതെന്നാണ് സൂചന. തീഗോളങ്ങളും, പുകയും ഉയരുന്നത് കണ്ടിരുന്നു. ഇതിന്റെ കാരണം ഇനിയും വ്യക്തമല്ല'- അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഈ വിധമാണ്.

സ്ഫോടനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിരവധി പേര്‍ പങ്കുവെച്ചു. പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നു പ്രതികരണമില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.