ദുബായ്: കോവിഡ് കാലത്ത് നടന്ന അത്ഭുതമാണ് എക്സ്പോ 2020 യെന്ന് വെള്ളിയാഴ്ച എക്സ്പോ വേദി സന്ദർശിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. എക്സ്പോ വേദിയില്‍ നടന്ന ഹോളി ദേശീയ ദിന പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കോവിഡ് കാലത്ത് ഇത്ര സൂക്ഷ്മമായി വിജയകരമായി എക്സ്പോ 2020 നടത്തിയതില്‍ യുഎഇ ഭരണകൂടത്തിന് അഭിമാനിക്കാം. ലോകം വിവിധ വെല്ലുവിളികളെ നേരിടുമ്പോള്‍ ഇത്തരം ഒത്തുകൂടല്‍ അനിവാര്യമാണ്. ആ ഒരുമിച്ചു ചേരല്‍ മറ്റുളളവരില്‍ നിന്ന് നന്മയുടെ പാഠങ്ങള്‍ പഠിക്കാനും വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊളളാനും നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയും കാതലിക് ചർച്ചും തമ്മിലുളള ബന്ധത്തിന്‍റെ ഇഴയടുപ്പം എത്രയെന്നുളളത് 2019 ല്‍ പോപ് ഫ്രാന്‍സിസ് അബുദബിയിലെത്തിയപ്പോള്‍ മനസിലായതാണെന്നും അദ്ദേഹം ഓർമ്മിച്ചു. എക്സ്പോ വേദിയിലെത്തിയ അദ്ദേഹത്തെ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.