യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നു

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നു

ദുബായ്: വിവിധ എമിറേറ്റുകളില്‍ തിങ്കളാഴ്ച പുലർച്ചെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നു. ദുബായ് ഷാർജ അബുദബി എമിറേറ്റുകളില്‍ രാവിലെ മൂടല്‍ മഞ്ഞിന്‍റെ മുന്നറിപ്പ് നല്കിയിട്ടുണ്ട്. രാവിലെ 9.30 ഓടുകൂടി മഞ്ഞ് വീഴ്ച കുറയും. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് അനുസരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസായി ഉയരും.

അതേസമയം അബുദബിയിലും ദുബായിലും താപനില 18 ഡിഗ്രി സെല്‍ഷ്യസും 17 ഡിഗ്രിസെല്‍ഷ്യസാകുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. അന്തരീക്ഷം മേഘാവൃതമായിരിക്കും. കാറ്റ് വീശാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ  പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.