കൊച്ചി മെട്രോ: ചരിഞ്ഞ തൂണ്‍ ബലപ്പെടുത്തല്‍ ഇന്ന് മുതല്‍; കൂടുതല്‍ ഗതാഗതം നിയന്ത്രണം

കൊച്ചി മെട്രോ: ചരിഞ്ഞ തൂണ്‍ ബലപ്പെടുത്തല്‍ ഇന്ന് മുതല്‍; കൂടുതല്‍ ഗതാഗതം നിയന്ത്രണം

കൊച്ചി: മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ തൂണ്‍ ബലപ്പെടുത്താനുള്ള ജോലികള്‍ ഇന്ന് തുടങ്ങും. ഡിഎംആര്‍സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജോലികള്‍ നടക്കുക.

കൂടുതല്‍ പൈലുകള്‍ അടിക്കേണ്ട സ്ഥലം നിശ്‌ചയിക്കുന്ന ജോലികളായിരിക്കും ആദ്യം പൂര്‍ത്തിയാക്കുക. കോണ്‍ക്രീറ്റിങ്‌ ഇതിനുശേഷം തുടങ്ങും. 346, 347, 348 തൂണുകള്‍ക്ക്‌ ഇരുവശത്തും രണ്ടരമീറ്റര്‍ വീതിയില്‍ ബാരിക്കേഡ്‌ ചെയ്‌ത്‌ ഹൈവേയില്‍ ഗതാഗതം നിയന്ത്രിക്കും. സമീപത്തുള്ള ബസ്‌ സ്‌റ്റോപ്പുകള്‍ മാറ്റി ട്രാഫിക്‌ വാര്‍ഡന്‍മാരെ നിയന്ത്രണത്തിന്‌ നിയോഗിക്കും. ഹൈവേ ആയതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടില്ല.

മഴക്കാലത്തിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുകയെന്നും കെഎംആര്‍എല്‍ അറിയിച്ചു. നിര്‍‍മാണത്തിലേയും മേല്‍നോട്ടത്തിലേയും പിഴവാണ് കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയില്‍ തൂണിന് ബലക്ഷയം ഉണ്ടാകാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു.

ട്രാക്കിനുണ്ടായ വളവിന്റെ യഥാര്‍ഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്. നാല്‌ പൈലുകള്‍ കൂടുതലായി നിര്‍മിച്ച്‌ തൂണിന്റെ അടിത്തട്ടുമായി ബന്ധിപ്പിച്ച്‌ ബലക്ഷയം പരിഹരിക്കാനാണ്‌ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.