വത്തിക്കാന്‍ ആശുപത്രിയില്‍ സ്‌നേഹ ശുശ്രൂഷയിലുള്ള ഉക്രെയ്ന്‍ കുട്ടികളെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

 വത്തിക്കാന്‍ ആശുപത്രിയില്‍ സ്‌നേഹ ശുശ്രൂഷയിലുള്ള ഉക്രെയ്ന്‍ കുട്ടികളെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: റഷ്യന്‍ അധിനിവേശത്തിനിടെ പലായനം ചെയ്ത, രോഗികളും പരിക്കേറ്റവരുമായ ഉക്രെയ്ന്‍ അഭയാര്‍ത്ഥി കുട്ടികളെ വത്തിക്കാനിലെ 'ബാംബിനോ ഗെസു പീഡിയാട്രിക്' ആശുപത്രിയില്‍ സന്ദര്‍ശിച്ച് സ്‌നേഹസ്പര്‍ശവും പ്രാര്‍ത്ഥനാശീര്‍വാദവുമേകി ഫ്രാന്‍സിസ് മാര്‍പാപ്പ.

ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ പലായനം ചെയ്തവരാണ് ഇവര്‍. കാന്‍സര്‍, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ തുടങ്ങിയയ്ക്കും ചികില്‍സ നേരിടുന്നവരുള്‍പ്പെടെ അമ്പതോളം കുട്ടികളാണ് ഉക്രെയ്‌നില്‍ നിന്നുള്ളത്.ഇവരില്‍ ചിലര്‍ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായ മുറിവുകളുണ്ടെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

കൈകൊണ്ട് എഴുതിയ ഹ്രസ്വ സന്ദേശത്തിലൂടെ ഈ സേവനത്തിന്റെ പേരില്‍ ബാംബിനോ ഗെസു പീഡിയാട്രിക ആശുപത്രിയുടെ പ്രസിഡന്റായ മരിയേല്ല ഇനോക്കിന് മാര്‍പ്പാപ്പ തന്റെ നന്ദി അറിയിച്ചു.'നിങ്ങളുടെ സേവനത്തിനും ജീവകാരുണ്യത്തിനും മുറിവേറ്റ ഉക്രേനിയന്‍ കുട്ടികളോടുള്ള സ്‌നേഹത്തിനും നന്ദി. ഞാന്‍ നിങ്ങളുടെ സമീപസ്ഥനാണ്.'

ഉക്രെയ്ന്‍ യുദ്ധത്തിലെ പരിക്കു മൂലം എന്നെന്നേക്കുമായി ജീവിതം മാറ്റിമറിക്കപ്പെട്ട നാലു പെണ്‍കുട്ടികള്‍ ആശുപത്രിയിലുണ്ടെന്ന് പ്ലാസ്റ്റിക് ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി മേധാവി ഡോ. മരിയോ സാമ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.രണ്ട് പേര്‍ക്ക് കൈകാലുകള്‍ ഭാഗികമായി നഷ്ടപ്പെട്ടു. മറ്റ് രണ്ട് പേര്‍ ഗുരുതരമായ 'ക്രാനിയോഫേഷ്യല്‍ ട്രോമ'യിലാണ്.


റഷ്യ ഉക്രെയ്‌നില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.ഉക്രെയ്ന്‍ നഗരങ്ങളെ ശവപ്പറമ്പാക്കരുത്. അംഗീകരിക്കാനാകാത്ത സായുധ ആക്രമണമാണ് നടക്കുന്നത്. കുട്ടികളെയും സാധാരണക്കാരെയും ഉള്‍പ്പെടെ നിരപരാധികളെ കൊല്ലുകയാണ്. ദൈവത്തിന്റെ പേരിലെങ്കിലും ഈ കൂട്ടക്കുരുതി അവസാനിപ്പിക്കൂ എന്ന് അഭ്യര്‍ഥിച്ച മാര്‍പാപ്പ, യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക പ്രാര്‍ഥന തുടരുന്നു.

https://www.vaticannews.va/content/dam/vaticannews/multimedia/2022/03/18/tweet-Bambino-Gesu-1803.jpg/_jcr_content/renditions/cq5dam.thumbnail.cropped.750.422.jpeg


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.