ഉക്രെയ്നിൽ 11 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് നിരോധനം; വാർത്താ മാധ്യമങ്ങൾക്കും കടിഞ്ഞാണിട്ട് സെലെൻസ്‌കി

ഉക്രെയ്നിൽ 11 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക്  നിരോധനം; വാർത്താ മാധ്യമങ്ങൾക്കും കടിഞ്ഞാണിട്ട്  സെലെൻസ്‌കി

കീവ് : റഷ്യൻ ബന്ധമുണ്ടെന്ന് ആരോപിക്കപെടുന്ന 11 പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങൾ നിരോധിക്കാൻ ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി തീരുമാനിച്ചു. ഫോർ ലൈഫ്, ഷാരി പാർട്ടി, നാഷി, പ്രതിപക്ഷ ബ്ലോക്ക്, ലെഫ്റ്റ് പ്രതിപക്ഷം, യൂണിയൻ ഓഫ് ലെഫ്റ്റ് ഫോഴ്‌സ്, സ്റ്റേറ്റ്, പ്രോഗ്രസീവ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഉക്രെയ്ൻ, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഉക്രെയ്ൻ, സോഷ്യലിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റുകൾ, വോളോഡിമർ സാൽഡോ ബ്ലോക്ക് എന്നിവയാണ് നിരോധിക്കപെടുന്ന പാർട്ടികൾ.

സെലെൻസ്കി അടിച്ചമർത്താൻ തുനിയുന്ന പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും വലുത് 'ഫോർ ലൈഫ്' ആണ്. ഉക്രെയ്ൻ പാർലമെന്റിലെ 450-ൽ 44 സീറ്റുകളാണ് ഈ പാർട്ടിക്കുള്ളത്. റഷ്യൻ ഭാഷ സംസാരിക്കുന്ന കിഴക്കൻ ഉക്രെയ്‌നാണ് ഇവരുടെ ശക്തി കേന്ദ്രം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അടുത്ത സൗഹൃദ ബന്ധമുള്ള വിക്ടർ മെദ്‌വെഡ്‌ചുക്കാണ് പാർട്ടിയെ നയിക്കുന്നത്. മെദ്‌വെഡ്‌ചുക്കിന്റെ മകളുടെ ഗോഡ്‌ഫാദറായിട്ടാണ് പുടിൻ അറിയപ്പെടുന്നത്.

റഷ്യൻ അധിനിവേശത്തിനു ശേഷം ഉക്രെയ്നിൽ സൈനിക അടിയന്തരാവസ്ഥ നിലവിലുണ്ട്. ഞായറാഴ്ച രാത്രി, ഒരു വീഡിയോ പ്രസംഗത്തിൽ പ്രസിഡന്റ് സെലെൻസ്‌കി പ്രതിപക്ഷ പാർട്ടി നിരോധനത്തെപ്പറ്റി സംസാരിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്ന് സമൂഹത്തെ ഭിന്നിപ്പിക്കുകയോ ശത്രുവുമായി സഹകരിക്കാൻ ലക്ഷ്യമിടുന്ന ഒരു പ്രവർത്തനവുമോ  വിജയിക്കില്ല. അവർക്ക് കടുത്ത പ്രതികരണം നേരിടേണ്ടിവരും. ഈ പ്രതിപക്ഷ പാർട്ടികളെ നിരോധിക്കുന്നതിനുള്ള സമഗ്രമായ നടപടികൾ ഉടൻ സ്വീകരിക്കാൻ നീതിന്യായ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ മാധ്യമങ്ങൾക്കും സെലെൻസ്‌കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വാർത്താനയത്തിൽ എല്ലാ ദേശീയ ടിവി ചാനലുകളെയും സംയോജിപ്പിക്കുന്നത് കൂടി ഉൾപ്പെടുന്നു. വാർത്തകളും വാർത്താ വിശകലന പരിപാടികളും ഉൾപ്പെടെ ആശയവിനിമയത്തിനായി "യുണൈറ്റഡ് ന്യൂസ്” എന്ന് വിളിക്കുന്ന ഒരൊറ്റ പ്ലാറ്റഫോമിലേക്കു മാറ്റപെടുകയാണ്. ജനാധിപത്യത്തിന്റെ മാതൃക എന്ന് വിശേഷിപ്പിക്കപ്പെട്ട സെലെൻസ്കിയുടെ ഉരുക്കുമുഷ്ടി പ്രയോഗങ്ങൾ പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.