ന്യൂഡൽഹി: കോവിഡ് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കുമെന്ന് സുപ്രീം കോടതി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം. ഇക്കാര്യത്തില്‍ ബുധനാഴ്ച കോടതി വിശദമായ ഉത്തരവിറക്കും.
അനര്‍ഹര്‍ക്ക് ധനസഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വ്യാജ മരണ സര്‍ട്ടിഫിക്കറ്റുമായി കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നും അപേക്ഷ നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിശദമായ ഉത്തരവിറക്കുക.
നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ക്കായുള്ള ധനസഹായത്തിന് 60 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. ഭാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ 90 ദിവസം സമയം നല്‍കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നാല് ആഴ്ചക്കുള്ളില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അനര്‍ഹര്‍ക്ക് ധനസഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതിനായി കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വിശദമായ സര്‍വേ നടത്തും. എന്‍ഡിആര്‍എഫിന് ഇതിന്റെ ചുമതല നല്‍കുമെന്നും കോടതി വ്യക്തമാക്കി.
എന്‍ഡിആര്‍എഫ് നിയമപ്രകാരം വ്യാജ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അപേക്ഷ നല്‍കുന്നതില്‍ കോടതി കഴിഞ്ഞ തവണ ആശങ്ക പങ്കുവെച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.