പ്രമോദ് സാവന്ത് ഗോവയിലും പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരാകും

പ്രമോദ് സാവന്ത് ഗോവയിലും പുഷ്‌കര്‍ സിങ് ധാമി  ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരാകും

ന്യൂഡല്‍ഹി: ബിജെപിയുടെ യുവ നേതാവ് പ്രമോദ് സാവന്ത് വീണ്ടും ഗോവ മുഖ്യമന്ത്രിയാകും. രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാര്‍ട്ടി വിശ്വാസത്തിലെടുത്തിരിക്കുന്നത്. കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

ഈ മാസം 23, 25 എന്നീ ദിവസങ്ങളാണ് സത്യപ്രതിജ്ഞയ്ക്കായി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡയടക്കം മുതിര്‍ന്ന നേതാക്കള്‍ ഗോവയിലെത്തുമെന്നാണ് സൂചന. ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 ല്‍ 20 സീറ്റുകള്‍ നേടിയാണ് ബിജെപി മൂന്നാം തവണയും തുടര്‍ ഭരണം ഉറപ്പിച്ചത്.

ഇതിനിടെ പുഷ്‌കര്‍ സിങ് ധാമിയെ വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഖാട്ടിമ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭുവന്‍ചന്ദ്ര കാപ്രിയോട് വന്‍ തോല്‍വി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധാമിക്ക് ഒരവസരം കൂടി നല്‍കാന്‍ ബി ജെ പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.