പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല; കേന്ദ്ര സര്‍വകലാശാലകളിലെ ബിരു​ദ പ്രവേശനത്തിന് ഇനി പൊതു പരീക്ഷ

പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല; കേന്ദ്ര സര്‍വകലാശാലകളിലെ ബിരു​ദ പ്രവേശനത്തിന് ഇനി പൊതു പരീക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരു​ദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതു പരീക്ഷ നടത്തും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പൊതുപരീക്ഷ എഴുതാം.

2022- 23 അധ്യയന വര്‍ഷം മുതലാണ് പ്രാദേശിക ഭാഷകളില്‍ പൊതുപരീക്ഷ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. ഒറ്റത്തവണ രജിസ്ട്രേഷനാണുണ്ടാവുക. ജൂലൈ ആദ്യ വാരമാകും പരീക്ഷ.

ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പ്രവേശന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലും എഴുതാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.