കാഴ്ച പരിമിതരുടെ ക്രിക്കറ്റ്​ പരമ്പരയിൽ പാകിസ്ഥാന് കിരീടം

കാഴ്ച പരിമിതരുടെ ക്രിക്കറ്റ്​ പരമ്പരയിൽ പാകിസ്ഥാന് കിരീടം

ഷാർജ: ഷാർജയിൽ നടന്ന കാഴ്ച പരിമിതര്‍ക്കുള്ള ത്രികോണ ക്രിക്കറ്റ് പരമ്പരയിൽ പാകിസ്ഥാന് കിരീടം. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ജേതാക്കളായത്. ഭീമ ജൂവലേഴ്‌സും കോസ്‌മോസ് സ്‌പോര്‍ട്‌സും ചേര്‍ന്ന സംഘടിപ്പിച്ച ട്രയാംഗുലര്‍ ബ്‌ളൈന്‍ഡ് സീരീസിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ദേശീയ ബ്ലൈൻഡ് ടീമുകളാണ് പങ്കെടുത്തത്. ഷാര്‍ജ സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി കാമ്പസിലായിരുന്നു മത്സരങ്ങൾ. യുഎഇയിലുടനീളം ബ്‌ളൈന്‍ഡ് ക്രിക്കറ്റ് പ്രോല്‍സാഹിപ്പിക്കാനും വികസിപ്പിക്കാനും ബോധവത്കരണത്തിനുമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. പാകിസ്ഥാന്റെ ബദർ മുനീർ മാൻ ഓഫ് ദി മാച്ചായി. മാൻ ഓഫ് ദി സീരിസ് ബി 3-യിൽ ഇന്ത്യയുടെ സുനിൽ രമേശും, പാകിസ്ഥാന്റെ റിയാസ്ഖാൻ മാൻ ഓഫ് ദി സീരിസ് ബി 1, ബദർ മുനീർ കാറ്റഗറി ബി 2 വും യഥാക്രമമായി. വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റ് പ്രതിനിധികൾ, സംഘാടക സമിതി ചെയര്‍മാന്‍ ഇ.കെ രാധാകൃഷ്ണന്‍, കോ-ചെയര്‍മാന്‍ എ.കെ ഫൈസല്‍, ജന.സെക്രട്ടറി യു.നാഗരാജ റാവു, സിഎബിഐ സീനിയര്‍ വൈസ് പ്രസിഡന്റും ഡബ്‌ള്യുബിസി സെക്കന്റ് വൈസ് പ്രസിഡന്റുമായ രജനീഷ് ഹെന്റി, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അജ്മൽ ഖാൻ, മുനീർ അൽ വഫാ തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബിസിനസ് നെറ്റ് വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) യുടെ പിന്തുണയോടെയാണ് ടൂർണമെന്റ് നടന്നത് കാഴ്ച വൈകല്യമുള്ളവരെ ശാക്തീകരിക്കാനുള്ള ഏറ്റവും മികച്ചൊരു അവസരമാണ് ഇത്തരത്തിലുള്ള സീരീസുകൾ എന്ന് സംഘാടകർ അറിയിച്ചു.
ബ്‌ളൈന്‍ഡ് ക്രിക്കറ്റ് പോലുള്ള പ്രസക്തമായ സംരംഭങ്ങള്‍ ഏറ്റെടുക്കേണ്ടത് സാമൂഹികമായ ഉത്തരവാദിത്തമാണെന്നും അടുത്ത വര്‍ഷവും ഇത് പോലുള്ള മത്സരങ്ങളെ പിന്തുണക്കാന്‍ സന്നദ്ധമാണെന്ന് വിവിധ പ്രായോജകർ സമാപനച്ചടങ്ങിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.