യുഎഇയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ ഇന്ത്യന്‍ വ്യവസായി ബിആർ ഷെട്ടി വീണ്ടും യുഎഇയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നു. യുഎഇയുടെ നിയമ വ്യവസ്ഥയില്‍ പൂർണ വിശ്വാസമുണ്ടെന്നും കമ്പനിയില്‍ തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും ബിആർ ഷെട്ടി പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ച ബംഗലൂരു വിമാനത്താവളത്തില്‍ നിന്ന് അബുദബിയിലേക്ക് പോകാനായി എത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ അധികൃതർ തടഞ്ഞു. കുടിശികയുളളതിനാല്‍ ബാങ്കുകളാണ് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് വിവരം. എങ്കിലും വരും ദിവസങ്ങളില്‍ ഷെട്ടി യുഎഇയിലേക്ക് എത്തിയേക്കും.എൻ.എം.സി ഹെൽത്ത് കെയർ, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആർ.ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടിയെന്നും വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമുളള പരാതിയെ തുടർന്ന് കഴിഞ്ഞ ഫ്രെബ്രുവരിയിലാണ് ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങിയത്. തുടർന്ന് ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശിക്കുകയായിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.