വത്തിക്കാന്‍ സിറ്റി: യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യയെയും ഉക്രെയ്‌നെയും കന്യകാ മറിയത്തിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുന്ന മാര്‍ച്ച് 25 വെള്ളിയാഴ്ചത്തെ ശുശ്രൂഷാ ചടങ്ങില്‍ തന്നോടൊപ്പം ചേരാന്‍ ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ ബിഷപ്പുമാരെയും ഔപചാരികമായി ക്ഷണിച്ച് ഫാന്‍സിസ് മാര്‍പാപ്പ.ഇതുസംബന്ധിച്ച് മാര്‍പ്പാപ്പ പ്രത്യേക സന്ദേശം അയച്ചതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.സമര്‍പ്പണ പ്രാര്‍ത്ഥനയുടെ പകര്‍പ്പും സന്ദേശത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ റോം സമയം വൈകുന്നേരം 6:30 ന് സമര്‍പ്പണ ശുശ്രൂഷയ്ക്ക് മാര്‍പ്പാപ്പ നേതൃത്വം നല്‍കും.വെള്ളിയാഴ്ചത്തെ നോമ്പുകാല അനുതാപ ശുശ്രൂഷയില്‍ റഷ്യയെയും ഉക്രെയ്‌നെയും കന്യകാ മറിയത്തിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുന്ന ശുശ്രൂഷ നിര്‍വഹിക്കാനുള്ള തിരഞ്ഞെടുപ്പ് പ്രത്യേകിച്ചും ഉചിതമാണെന്ന് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു.മുഴുവന്‍ ചടങ്ങും വത്തിക്കാന്‍ ന്യൂസിന്റെ ചാനലുകളില്‍-റേഡിയോ, യൂട്യൂബ്, വെബ്സൈറ്റ്, ഫേസ്ബുക്ക്- ഉടനീളം സംപ്രേക്ഷണം ചെയ്യും.ഒപ്പം ഇംഗ്ലീഷ് ഭാഷയിലുള്ള കമന്ററിയും.ലോകമെങ്ങാടുമുള്ള വിശ്വാസി സമൂഹം തല്‍സമയം ശുശ്രൂഷയില്‍ പങ്കു ചേരും.
ഉക്രെയ്നിലെ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം അവിടത്തെ ജനങ്ങളെ അങ്ങേയറ്റം പരീക്ഷിക്കുകയാണെന്നും അത് ലോകസമാധാനത്തിന് കനത്ത ഭീഷണിയാകുകയാണെന്നും പാപ്പാ തന്റെ കത്തില്‍ പറയുന്നു.'ഈ ഇരുണ്ട മണിക്കൂറില്‍, സമാധാനത്തിന്റെ രാജ്ഞിയുടെ മുമ്പാകെ മദ്ധ്യസ്ഥത വഹിക്കാന്‍ അപേക്ഷിക്കാം. സംഘര്‍ഷം നേരിട്ട് ബാധിച്ചവരോട് അടുപ്പം പ്രകടിപ്പിക്കാനും സഭ അടിയന്തിരമായി വിളിക്കപ്പെടുന്നു.'
പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ജീവകാരുണ്യത്തിനും വേണ്ടിയുള്ള തന്റെ അഭ്യര്‍ത്ഥനകളോട് ഏറ്റവും ഉദാരതയോടെ പ്രതികരിച്ച അനേകം കത്തോലിക്കരോട് മാര്‍പ്പാപ്പ നന്ദി അറിയിച്ചു.യുദ്ധസമയത്ത് രാജ്യങ്ങള്‍ക്കായി സമര്‍പ്പണം നടത്താനുള്ള തന്റെ തീരുമാനം ഭാഗികമായി 'ദൈവത്തിന്റെ ജനങ്ങളുടെ നിരവധി അഭ്യര്‍ത്ഥനകള്‍ക്ക്' മറുപടിയായിട്ടാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.