മാടപ്പള്ളിയുടെ ഹൃദയവും ആത്മാവും സില്‍വര്‍ലൈന്‍ കവര്‍ന്നെടുക്കും; കടന്നു പോകുന്നത് എട്ടു വാര്‍ഡുകളിലൂടെ

മാടപ്പള്ളിയുടെ ഹൃദയവും ആത്മാവും സില്‍വര്‍ലൈന്‍ കവര്‍ന്നെടുക്കും; കടന്നു പോകുന്നത് എട്ടു വാര്‍ഡുകളിലൂടെ

കോട്ടയം: സില്‍വര്‍ലൈന്‍ കടന്നു പോകുന്നത് ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലൂടെ. ഇതോടെ പഞ്ചായത്ത് തന്നെ നഷ്ടപ്പെടുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്ക്. പദ്ധതിക്കു വേണ്ടി പഞ്ചായത്തിലെ മൂന്നിലൊന്ന് പ്രദേശവും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ പഞ്ചായത്തിലെ പലതും അപ്രത്യക്ഷമാകും.

സില്‍വര്‍ലൈന്‍ പദ്ധതി ഏറ്റവും അധികം ബാധിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് മാടപ്പള്ളി. പദ്ധതി എട്ട് വാര്‍ഡുകളിലൂടേയും കടന്നു പോകുമ്പോള്‍ പഞ്ചായത്തിലെ മൂന്നിലൊന്ന് പ്രദേശം കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെ എങ്കില്‍ ഗ്രാമപ്രദേശത്തെ ചില കവലകള്‍ ഇല്ലാതാകും.

രണ്ട് സെന്റ് മുതല്‍ രണ്ടേക്കര്‍ സ്ഥലം വരെ വിട്ടുകൊടുക്കേണ്ടി വരുന്നവരും ഇടത്തരം കര്‍ഷകരുടെ പഞ്ചായത്തായ മാടപ്പള്ളിയിലുണ്ട്. ചിലരുടെ പുരയിടങ്ങളുടെ ഒത്ത നടുവിലൂടെയാണ് പദ്ധതിയുടെ പോക്ക്. മാടപ്പള്ളിയിലെ 350 വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെടും. 200 വീടുകള്‍ ഭാഗികമായും നഷ്ടമാകും. 50 ലേറെ കടകള്‍ ഒഴിയേണ്ടി വരും. വീടുകളും കടകളും മണ്ണടിയുമ്പോള്‍ അത് 3000 ത്തിലേറെ പേരെ നേരിട്ട് ബാധിക്കും.

എഴുത്തുപള്ളി പോലെയുള്ള മുന്ന് കവലകളാണ് ഇല്ലാതാകുക. നൂറിലേറെ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന കൊട്ടാരംകുന്ന് കോളനിയെ പൂര്‍ണമായും പദ്ധതി വിഴുങ്ങും. മരിയന്‍ ലൈന്‍ കോളനിയുടെ പകുതിയും. ഇങ്ങനെ ഏഴര കിലോ മീറ്ററില്‍ മാടപ്പള്ളിയുടെ ഹൃദയവും ആത്മാവുമെല്ലാം സില്‍വര്‍ലൈന്‍ കവര്‍ന്നെടുക്കും. മാടപ്പള്ളി തന്നെ ഭൂമുഖത്ത് നിന്ന് ഇല്ലാതായേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.