കൊച്ചി: കെ റെയില്‍ സര്‍വേയ്ക്കെതിരെ പിറവത്ത് വന്‍ പ്രതിഷേധം. പിറവം മണീട് പാടശേഖരത്തിലും പുരയിടത്തിലും ഡിജിപിഎസ് ഉപയോഗിച്ച് സ്ഥലം രേഖപ്പെടുത്തിയതോടെ ജനപ്രതിനിധികള്‍ ഉള്‍പ്പടെ പ്രതിഷേധത്തിന് എത്തി. സര്‍വെ തടയാന്‍ സ്ഥലം എംഎല്‍എ അനുപ് ജേക്കബിന്റെ നേതൃത്വത്തില്‍ നാട്ടുകാരും യുഡിഎഫ് പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കു വഴിമാറുകയായിരുന്നു.
സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പിറവം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അടക്കം നാല് പേര്‍ക്ക് പരുക്കേറ്റു. കെ റെയില്‍ സംഘമെത്തിയ വാഹനവും സമരക്കാര്‍ തടഞ്ഞിട്ടു. പിന്നീട് പൊലീസ് എത്തി ഉദ്യോഗസ്ഥരെ സുരക്ഷിതമായി മാറ്റുകയായിരുന്നു.
ജനവികാരം കണക്കിലെടുത്ത് സര്‍വെ സംഘം പിന്മാറണമെന്ന് പിറവം എംഎല്‍എ അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. കൂടുതല്‍ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് പദ്ധതി കടന്ന് പോകുന്നതെന്നും ഇവിടങ്ങളില്‍ സര്‍വെ നടത്തി കല്ലിടാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
അതേസമയം ജനകീയ പ്രതിരോധം ശക്തമായതിനെ തുടര്‍ന്ന് ചോറ്റാനിക്കരയിലെ സര്‍വേ നടപടികള്‍ ഉപേക്ഷിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.