ബിര്‍ഭൂം കൂട്ടക്കൊലക്കേസ് ; തൃണമൂല്‍ നേതാവ് അനാറുള്‍ ഹൊസ്സൈന്‍ അറസ്റ്റില്‍

ബിര്‍ഭൂം കൂട്ടക്കൊലക്കേസ് ; തൃണമൂല്‍ നേതാവ് അനാറുള്‍ ഹൊസ്സൈന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത : ബിര്‍ഭൂം കൂട്ടക്കൊല കേസിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തൃണമൂല്‍ പ്രാദേശിക നേതാവ് അനാറുള്‍ ഹൊസ്സൈന്‍ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന അനാറുളിനെ തര്‍പിതിലെ ലോഡ്ജില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്കായി ബന്ധുവീടുകളില്‍ ഉള്‍പ്പെടെ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ബോസ് എന്ന് അറിയപ്പെടുന്ന അനാറുളിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിച്ചതില്‍ നിന്നാണ് തര്‍പിതിയില്‍ ഉണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് ലോഡ്ജില്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ഇന്നലെ ബിര്‍ഭൂം സന്ദര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമാതാ ബാനര്‍ജി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. അനാറുളിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും മമത പറഞ്ഞിരുന്നു.

കൂടുതൽ വായനയ്ക്ക്: https://cnewslive.com/news/25759/calcutta-high-court-hands-over-probe-into-bogtui-killings-to-cbi-mg


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.