ആകാശ എയര്‍ലൈന്‍സ് ജൂണില്‍ പറന്നു തുടങ്ങും; ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായേക്കും

ആകാശ എയര്‍ലൈന്‍സ് ജൂണില്‍ പറന്നു തുടങ്ങും; ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായേക്കും

മുംബൈ: രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ എയര്‍ലൈന്‍ കമ്പനി ആകാശ എയര്‍ലൈന്‍സ് ജൂണില്‍ സര്‍വീസ് തുടങ്ങും. സര്‍വീസ് തുടങ്ങി 12 മാസത്തിനുള്ളില്‍ 18 വിമാനങ്ങളാണ് ആകാശ എയര്‍ലൈന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ആകാശയുടെ വരവ് വഴിയൊരുക്കും.

ബജറ്റ് എയര്‍ലൈന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 72 വിമാനങ്ങള്‍ സ്വന്തമാക്കും. ഏകദേശം ഒമ്പത് ഡോളര്‍ വില വരുന്നതാണ് വിമാനങ്ങള്‍. പ്രവര്‍ത്തനം തുടങ്ങാനുള്ള കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രാഥമികാനുമതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കമ്പനിക്ക് ലഭിച്ചിരുന്നു.

എല്ലാവര്‍ക്കും താങ്ങാനാകുന്ന തരത്തിലേക്ക് വിമാന യാത്രയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി എത്തുന്നത്. ജെറ്റ് എര്‍വേസ് മുന്‍ സിഇഒ വിനയ് ദുബെ, ഇന്‍ഡിഗോ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷ് എന്നിവര്‍ക്കെല്ലാം കമ്പനിയില്‍ നിക്ഷേപമുണ്ട്.

കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാനയാത്ര സാധ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ ലാഭത്തിലെത്താമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് എക്സിക്യൂട്ടീവ് വിനയ് ഡൂബെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.