ലക്‌നൗ: മാതാപിതാക്കളിട്ട പേര് കാരണം സ്വന്തം പാര്‍ട്ടിക്കാര്‍ വില കല്‍പ്പിക്കില്ലെന്ന് തോന്നിയാല്‍ എന്തു ചെയ്യും. ഒന്നും നോക്കാതെ പേരങ്ങ് മാറും. അങ്ങനെ പേര് മാറിയൊരു മന്ത്രി ഇന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലുണ്ട്. കക്ഷിയുടെ ഇപ്പോഴത്തെ പേര് സ്വതന്ത്ര ദേവ് സിംഗ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുടിയായ സ്വതന്ത്ര ദേവിന്റെ ആദ്യ പേര് 'കോണ്‍ഗ്രസ് സിംഗ്' എന്നായിരുന്നു. 1964 ല്‍ ജനിച്ച സ്വതന്ത്ര ദേവിന്റെ മാതാപിതാക്കള്‍ കടുത്ത കോണ്‍ഗ്രസ് അനുയായികളായിരുന്നു. കോണ്‍ഗ്രസിനോടുള്ള സ്‌നേഹം മൂത്ത് ആ പേര് തന്നെ മകനും നല്‍കി.
ഒരു ഹിന്ദി ദിനപത്രത്തില്‍ ജേര്‍ണലിസ്റ്റായി തുടങ്ങിയ കോണ്‍ഗ്രസ് സിംഗ് പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. ബദ്ധവൈരികളായ പാര്‍ട്ടിയുടെ പേരില്‍ ബിജെപിയില്‍ തുടരുന്നത് ശരിയല്ലെന്ന് തോന്നിയതോടെ അദേഹം പേരു മാറ്റുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഒബിസി വിഭാഗമായ കുറുമി സമുദായത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണ് സ്വതന്ത്ര ദേവ് സിംഗ്. 2019 ലാണ് അദേഹം ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ് ഈ 58 കാരന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.