പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യം ഒരുക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി കിരണ്‍ റിജിജു

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യം ഒരുക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ വോട്ടിംഗിന്റെ സാധ്യത പരിശോധിക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. പ്രവാസി ഇന്ത്യക്കാര്‍ക്ക് എങ്ങനെ വോട്ടവകാശം നല്‍കാന്‍ കഴിയും, ഓണ്‍ലൈന്‍ വോട്ടിങ് അനുവദിക്കാമോ എന്നീ കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

രാജ്യത്ത് നിര്‍ബന്ധിത വോട്ടിങ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. ജയിലുകളിലുള്ളവര്‍ കോടതിയുടെ അധികാര പരിധിയിലാണെന്നിരിക്കേ, തടവുകാര്‍ വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി.

ആധാറും വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ച് കള്ളവോട്ട് തടയുന്ന കാര്യവും പരിഗണനയിലുണ്ട്. ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഭാവിയില്‍ വേണ്ടിവരും. ഒരു രാജ്യം, ഒരു വോട്ടര്‍ പട്ടിക എന്നതാണ് ലക്ഷ്യമെന്നും കിരണ്‍ റിജിജു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.