തിരുവനന്തപുരം: ദേശീയ ആര്‍ക്കിടെക്ച്ചര്‍ അഭിരുചി പരീക്ഷയായ 'നാറ്റ' നടക്കുന്നതിനെ തുടര്‍ന്ന് മാറ്റിവെച്ച കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 26ന് നടത്തും.
നേരത്തെ ജൂണ്‍ 12ന് നടത്താനിരുന്ന പരീക്ഷയാണ് ജൂണ്‍ 26യിലേക്ക് മാറ്റിയത്. പേപ്പര്‍ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) രാവിലെ 10 മുതല്‍ 12.30 വരെയും രണ്ടാം പേപ്പറായ കണക്ക് ഉച്ചക്ക് രണ്ടര മുതല്‍ അഞ്ച് വരെയും നടക്കും.
ജൂണ്‍ 12ന് ആര്‍ക്കിടെക്ചര്‍ ബിരുദ (ബി.ആര്‍ക്) പ്രവേശനത്തിനുള്ള ദേശീയ അഭിരുചി പരീക്ഷയായ 'നാറ്റ'യും ഐ.ഐ.ടി മദ്രാസിലെ ഇന്‍റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ്/ ഡെവലപ്മെന്‍റ് സ്റ്റഡീസ് കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയും നിശ്ചയിച്ചിട്ടുണ്ട്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന ഒട്ടേറെ പേര്‍ 'നാറ്റ' പരീക്ഷയും എഴുതുന്നവരാണ്. ഈ സാഹചര്യത്തിലായിരുന്നു പരീക്ഷ മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.