സോഷ്യല്‍ മീഡിയ തരംഗമായതോടെ ബ്ലോഗര്‍മാരെ മുട്ടീട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബ്ലോഗര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാഗ്‌നി കാള്‍സണ്‍ തന്റെ 109 -ാം വയസില്‍ മാര്‍ച്ച് 24ന് ലോകത്തോട് വിട പറഞ്ഞു. സ്വീഡനിലെ തന്റെ ജീവിതത്തെക്കുറിച്ചുള്ള അവരുടെ എഴുത്തുകള്‍ ശ്രദ്ധേയമായിരുന്നു. എഴുത്ത് മാത്രമല്ല, ഒപ്പം എന്ത് ചെയ്യണമെങ്കിലും പ്രായം നിങ്ങള്‍ക്കൊരു തടസമല്ല എന്ന് പറഞ്ഞ് ലോകത്തെ പ്രചോദിപ്പിക്കാന്‍ ശ്രമിച്ച സ്ത്രീ കൂടിയായിരുന്നു അവര്‍.
കാള്‍സണ്‍ ഒരു കമ്പ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നത് 99 വയസുള്ളപ്പോഴാണ്. ഒരു വര്‍ഷത്തിന് ശേഷം അവര്‍ തന്റെ ബ്ലോഗ് ആരംഭിച്ചു. അവിടെ അവര്‍ സ്വയം വിളിച്ചത് ബോജന്‍ എന്നായിരുന്നു. അവരുടെ സുഹൃത്ത് എലീന സ്ട്രോം എക്സ്പ്രസെന്‍ ദിനപത്രത്തിന് അയച്ച ഇമെയിലില്‍ 2011 -ല്‍ എന്റെ കമ്പ്യൂട്ടര്‍ കോഴ്സുകളിലൊന്നില്‍ അവര്‍ വിദ്യാര്‍ത്ഥിയായപ്പോള്‍ മുതല്‍ തങ്ങള്‍ വേര്‍പിരിയാനാവാത്ത സുഹൃത്തുക്കളായി എന്ന് എഴുതിയിരുന്നു.
കാള്‍സണിന് ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് ഉണ്ടായിരുന്നു. കൂടാതെ സ്വീഡിഷ് ടെലിവിഷനിലും റേഡിയോ ഷോകളിലും പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു അവര്‍. 2018 മാര്‍ച്ചില്‍, സ്റ്റോക്ക്‌ഹോമിലെ രാജകൊട്ടാരത്തില്‍ വെച്ച് കാള്‍ പതിനാറാമന്‍ ഗുസ്താഫിനെയും ഭാര്യ സില്‍വിയ രാജ്ഞിയേയും അവര്‍ കണ്ടുമുട്ടി. വ്യാഴാഴ്ച കാള്‍സന്റെ മരണ ശേഷം, സ്വീഡിഷ് രാജകുടുംബം അവരുടെ കൂടിക്കാഴ്ചയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
അവളുടെ ബ്ലോഗില്‍, കാള്‍സണ്‍ സ്വയം ഒരു 'ടഫ് ആന്റി' എന്നാണ് വിശേഷിപ്പിച്ചത്. നര്‍മ്മബോധമുള്ളവളാണ് എന്നും അവര്‍ പറയുകയുണ്ടായി. തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുമുണ്ട് കാള്‍സണ്‍. ഒപ്പം തനിക്ക് എപ്പോഴും എല്ലാത്തിലും കൗതുകമുണ്ട്. നേരേ വാ നേരേ പോ എന്ന് കരുതുന്നവരും സത്യസന്ധരും ആയിരിക്കുന്നതാണ് എപ്പോഴും നല്ലത് എന്ന് താന്‍ കരുതുന്നു എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദക്ഷിണ സ്വീഡനിലെ ക്രിസ്റ്റ്യന്‍സ്റ്റാഡില്‍ 1912 മെയ് എട്ടിന് ഡാഗ്‌നി വാല്‍ബോര്‍ഗ് എറിക്‌സണ്‍ ജനിച്ചു. ടൈറ്റാനിക് മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയ അതേകാലത്ത് തന്നെ. അഞ്ച് സഹോദരങ്ങളില്‍ മൂത്തവളായിരുന്നു അവര്‍. എട്ട് വര്‍ഷത്തെ സ്‌കൂള്‍ പഠനത്തിന് ശേഷം അവള്‍ ഒരു ഷര്‍ട്ട് ഫാക്ടറിയില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ 20 വര്‍ഷം ജോലി ചെയ്തു. പിന്നീട് സ്റ്റോക്ക്‌ഹോമിന് വടക്കുള്ള ഒരു കോര്‍സെറ്റ് ഫാക്ടറിയില്‍ ജോലി ചെയ്തു. അവിടെ വച്ച് 39ാമത്തെ വയസില്‍ രണ്ടാമത്തെ ഭര്‍ത്താവിനെ കണ്ടുമുട്ടി. പിന്നീട് അവര്‍ സ്വീഡിഷ് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഏജന്‍സിയില്‍ ജോലി ചെയ്തു.
അവരുടെ അവസാന ബ്ലോഗ് പോസ്റ്റ് ജനുവരി 28ന് എഴുതിയതാണ്. ഒരു പൂച്ചയെ പോലെ തനിക്ക് ഒമ്പത് ജീവിതങ്ങളുണ്ട്. പക്ഷേ, അതെങ്ങനെ ജീവിക്കണമെന്ന് അറിയില്ല എന്ന് അവരെഴുതിയിരുന്നു. വരുന്ന മെയ് മാസത്തില്‍ 110 -ാം പിറന്നാള്‍ ആഘോഷിക്കാന്‍ കാത്തിരിക്കുകയായിരുന്നു കാള്‍സണ്‍. അതിനിടയിലാണ് മരണം അവരെ കവര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.