ബേസല്‍:മലയാളി താരം എച്ച്എസ് പ്രണോയി, സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം ഫൈനലിലെത്തി. വനിതാ വിഭാഗത്തില്‍ ലോക ഏഴാം നമ്പര്‍ ഇന്ത്യന്‍ താരമായ പിവി സിന്ധുവും ഫൈനലില്‍ പ്രവേശിച്ചു.
ഇന്തോനേഷ്യയുടെ ലോക അഞ്ചാം നമ്പര്‍ താരം ആന്റണി ഗിന്‍ടിങ്ങിനെ തോല്‍പ്പിച്ചാണ് പ്രണോയ് ഫൈനലിലേക്ക് കടന്നത്.ഒരു മണിക്കൂര്‍ 11 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-19,19-21,21-18 എന്ന സ്‌കോറില്‍ പ്രണോയ് വിജയിച്ചു. 2017 ല്‍ യുഎസ് ഓപ്പണ്‍ വിജയിച്ച ശേഷം പ്രണോയിയുടെ ആദ്യ ഫൈനലാണിത്. ഇന്ത്യന്‍ താരങ്ങളുടെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പി കശ്യപിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് പ്രണോയ് സെമിയിലെത്തിയത്.
സെമിയില്‍ തായ്ലന്‍ഡിന്റെ സുപാനിഡ കറ്റെത്തോങ്ങിനെ 21-18, 15-21, 21-19 എന്ന സ്‌കോറിന് തോല്‍പ്പിക്കാന്‍ സിന്ധുവിന് ഒരു മണിക്കൂറും 19 മിനിറ്റും പോരാടേണ്ടിവന്നു. ജനുവരിയില്‍ സയ്യിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം നേടിയതിന് ശേഷമുള്ള സിന്ധുവിന്റെ ഈ സീസണിലെ രണ്ടാമത്തെ മത്സരമായിരിക്കും ഇന്നത്തെ ഫൈനല്‍. തായ്ലന്‍ഡില്‍ നിന്നുള്ള നാലാം സീഡ് താരം ബുസാനന്‍ ഓങ്ബ്രംരുങ്ഫാന്‍ ആണ് എതിരാളി.2012ലെ അണ്ടര്‍ 19 ഏഷ്യ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ തുടങ്ങി 16 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 15 തവണയും സിന്ധു വിജയിച്ചു - 2019ലെ ഹോങ്കോങ് ഓപ്പണില്‍ മാത്രമാണ് തോറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.