ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ മൊബൈല്‍ ഫോണുകളില്‍ പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ കോവിഡ് ഭീതി കുറഞ്ഞതോടെ ഈ അറിയിപ്പുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് ടെലികോം മന്ത്രാലയം. ഫോണ്‍ കോളുകള്‍ വൈകാന്‍ അറിയിപ്പുകള്‍ കാരണമാകുന്നുവെന്ന പരാതി വ്യാപകമായിരുന്നു.
പ്രീ കോള്‍ അറിയിപ്പുകള്‍ നീക്കുന്നതിന്റെ ഭാഗമായി ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു. ആവശ്യത്തോട് ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തോളമായി ടെലികോം സേവനദാതാക്കള്‍, ഫോണുകളില്‍ കോള്‍ കണക്ട് ആകുന്നതിനു മുന്‍പ് കോവിഡ് ബോധവല്‍ക്കരണ അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
കോവിഡ് സമയത്ത് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെ പറ്റിയുമാണ് അറിയിപ്പ്. അടിയന്തര ഘട്ടങ്ങളില്‍ നിര്‍ണായക കോളുകള്‍ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഈ അറിയിപ്പുകള്‍ ഇടയാക്കിയിരുന്നു. മൊബൈല്‍ സേവനദാതാക്കള്‍ക്കും അറിയിപ്പുകള്‍ മാറ്റുന്നതിനോട് അനുകൂല സമീപനമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.