ഇന്ധന വിലയില്‍ പതിവ് വര്‍ധന ഇന്നും; ഒരാഴ്ചയ്ക്കിടെ കൂടിയത് നാലര രൂപയിലധികം

 ഇന്ധന വിലയില്‍ പതിവ് വര്‍ധന ഇന്നും; ഒരാഴ്ചയ്ക്കിടെ കൂടിയത് നാലര രൂപയിലധികം

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഏഴ് ദിവസത്തിനിടെ കൂട്ടിയത് നാലര രൂപയ്ക്ക് മുകളിലാണ്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108 രൂപ 52 പൈസയും ഡീസലിന് 95 രൂപ 75 പൈസയുമായി. 137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്.

വരും ദിവസങ്ങളിലും വില കൂടിയേക്കും. ഇന്ധന വില വര്‍ധനയ്ക്കെതിരെ ഏപ്രില്‍ രണ്ടിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.