കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് കവറേജ്; തെലങ്കാനയില്‍ പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്

കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് കവറേജ്; തെലങ്കാനയില്‍ പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ പാര്‍ട്ടിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ തന്ത്രം മെഗാഹിറ്റ്. പാര്‍ട്ടിയില്‍ മെംബര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് കവറേജ് കൂടി നല്‍കിയതോടെ എതിര്‍ പാര്‍ട്ടികളില്‍ നിന്നു പോലും ആളുകള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുകയാണ്. അംഗങ്ങളായവര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷ്വറന്‍സാണ് നല്‍കുന്നത്.

പ്രഖ്യാപനം ക്ലിക്കായതോടെ ഇതുവരെ 39 ലക്ഷം പേര്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അംഗത്വം എടുത്തുവെന്നാണ് പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി അവകാശപ്പെട്ടത്. കേരളത്തില്‍ പോലും ഇതുവരെ അംഗത്വ വിതരണം ഒരു ലക്ഷം കടന്നിട്ടില്ല. രണ്ടിടത്തും ഒരേ സമയത്താണ് അംഗത്വ വിതരണം തുടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് കുടുംബാംഗങ്ങളാണെന്നും അവരുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമാണെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

പാര്‍ട്ടി അംഗത്വം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതെല്ലാം തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമോയെന്ന കാര്യത്തില്‍ നേതൃത്വത്തിനു സംശയമുണ്ട്. ഒന്നര വര്‍ഷം മുമ്പ് നടന്ന ദുബാക്ക് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച പണം പോലും നഷ്ടമായിരുന്നു. മാത്രമല്ല തെലങ്കാന കോണ്‍ഗ്രസില്‍ ചേരിപ്പോര് പാരമ്യത്തിലാണ്. ബിജെപിയില്‍ നിന്ന് വന്ന് പിസിസി പ്രസിഡന്റായ രേവന്ത് റെഡ്ഡിക്കെതിരേ സീനിയര്‍ നേതാക്കള്‍ ഉള്‍പ്പെടെ ഇടഞ്ഞു നില്‍ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.