തഖ്ദീർ അവാർഡുകളുടെ 'എ' സ്ട്രാറ്റജിക് പങ്കാളികളായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റുകളും

തഖ്ദീർ അവാർഡുകളുടെ 'എ' സ്ട്രാറ്റജിക് പങ്കാളികളായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റുകളും

യുഎഇ: 2022 മാർച്ച് 24 വ്യാഴാഴ്ച ദുബായ് മീഡിയയിൽ നടന്ന പ്രത്യേക ചടങ്ങിൽ, തഖ്ദീർ ലോയൽറ്റി കാർഡിനായുള്ള പങ്കാളിത്തത്തിന് ആറ് സർക്കാർ സ്ഥാപനങ്ങളുടെയും മൂന്ന് സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ തഖ്ദീർ അവാർഡ് കമ്മിറ്റി തെരഞ്ഞെടുത്തു.

ഗ്രാൻഡ് ഹൈപ്പർ, ആസ്റ്റർ ഹോസ്പിറ്റൽസ് & ക്ലിനിക്സ്, റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയെ തഖ്ദീർ ലോയൽറ്റി കാർഡിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽ ഇളവുകൾ നൽകുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് തഖ്ദീർ അവാർഡ് കമ്മിറ്റി പ്രത്യേകം തിരഞ്ഞെടുത്തു.

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃ ത്വത്തിൽ 2016-ൽ ആരംഭിച്ച തഖ്ദീർ പുരസ്‌കാരങ്ങൾ, കമ്പനികൾക്കിടയിലെ തൊഴിൽ മികവിനെയും തൊഴിൽ ചെയ്യുന്നവരെയും അംഗീകരിക്കുന്നതിനുള്ള ലോകത്തിലെ തന്നെ ആദ്യ സംരംഭമാണ്. ദുബായിലെ വിവിധ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും മികച്ച തൊഴിലാളികൾക്ക് പ്രതിവർഷം ദശലക്ഷക്കണക്കിന് ദിർഹം മൂല്യമുള്ള വിലക്കിഴിവുകളും മറ്റാനുകൂല്യങ്ങളും ലഭിക്കാൻ തഖ്ദീർ ലോയൽറ്റി കാർഡുകൾ സൗകര്യം ഒരുക്കുന്നു.
"ഗ്രാൻഡ് ഹൈപ്പർ" എന്ന ബ്രാൻഡ് നാമത്തിൽ വിശ്രുതമായ റീജൻസി ഗ്രൂപ്പ് ഫോർ കോർപ്പറേറ്റ് മാനേജ്മെന്റിൻ്റെ ഹൈപ്പർമാർക്കറ്റ് വിഭാഗങ്ങളിൽ 140,000 തഖ്‌ദീർ കാർഡുകൾ മുഖേന അത്രയുംതന്നെ തൊഴിലാളികൾക്ക് ആകർഷകമായ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുന്നതാണ്.
ഈ അംഗീകാരം കൈവരിച്ചതിൽ അഭിമാനിക്കുന്നതായും, തൊഴിലാളി സമൂഹത്തെ പിന്തുണയ്ക്കുന്നതിൽ ഗ്രാൻഡിന്റെ ശ്രമങ്ങളെ അംഗീകരിച്ച തഖ്ദീർ അവാർഡ് കമ്മിറ്റിക്ക് നന്ദി അറിയിക്കുന്നതായും റീജൻസി ഗ്രൂപ്പ് ചെയർമാൻ ശ്രീ ഷംസുദ്ധീൻ ബിൻമോഹിദ്ദീൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.