കെ റെയിൽ സമരം: പോലീസ് മർദ്ദനങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

കെ റെയിൽ സമരം: പോലീസ് മർദ്ദനങ്ങളിൽ  ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ്  ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

ദുബായ് : കേരളം മുഴുവൻ  വ്യാപിച്ച  കെ റയിൽ വിരുദ്ധ സമരത്തിന് എതിരെ പോലീസ് നടത്തുന്ന മർദ്ദന  പ്രവർത്തനങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കെ റെയിൽ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിതിയിൽ ഇരകൾ ആക്കപ്പെടുന്ന ജനങ്ങളെ നെഞ്ചോട്‌ ചേർത്ത് നിർത്തി അവർക്കു വേണ്ടി ഭരണാധികാരികളുടെ മുമ്പിൽ ശക്തമായ ഭാഷയിൽ ശബ്ദമുയർത്തിയ മാർ ജോസഫ് പെരുംതോട്ടത്തിന്റെ നിലപാടുകൾക്കും അഭിപ്രായങ്ങൾക്കും പ്രവാസി അപ്പോസ്റ്റലേറ്റ് ശക്തമായ പിന്തുണ അറിയിച്ചു. നഷ്ട ഭീതിയിലും ആശങ്കയിലും കഴിയുന്നവരോടും പ്രത്യേകിച്ച് ഇതിൽ ഉൾപ്പെടുന്ന പ്രവാസി കുടുംബങ്ങളോടും പ്രവാസി അപ്പോസ്റ്റലേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പ്രവാസി അപ്പോസ്റ്റലേറ്റ് അതിരൂപതാ ഡയറ്കടർ ഫാ. റ്റെജി പുതുവീട്ടിൽക്കളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജു മാത്യു മട്ടാഞ്ചേരി പ്രമേയം അവതരിപ്പിച്ചു. അതിരൂപതാ കോർഡിനേറ്റർ ഷെവ. സിബി വാണിയപ്പുരക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം, പാസ്റ്ററൽ കൗൺസിൽ പ്രതിനിധി തങ്കച്ചൻ പൊൻമാങ്കൽ, ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം, ഗൾഫ് കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി രാജേഷ് കൂത്രപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. ജോബൻ തോമസ് സ്വാഗതവും സജീവ് ചക്കാലക്കൽ നന്ദിയും രേഖപ്പെടുത്തിയ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.