വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍; പദ്ധതി അടുത്ത മാസം മുതല്‍

വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍; പദ്ധതി അടുത്ത മാസം മുതല്‍

അമൃത്സര്‍: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ച് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ജനങ്ങള്‍ക്ക് റേഷന്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയാണ് പുതിയതായി പ്രഖ്യാപിച്ചത്. ക്യൂ നിന്ന് മടുക്കാതെ ഗുണമേന്മയുള്ള റേഷന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളെ വിളിച്ച് എത്ര മണിക്ക് വീട്ടിലുണ്ടെന്ന് അന്വേഷിക്കും. അതനുസരിച്ച് വീട്ടുവാതില്‍ക്കല്‍ റേഷന്‍ എത്തിക്കുന്ന തരത്തിലാകും പദ്ധതി. ആളുകള്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കും. റേഷന്‍ ഡിപ്പോയ്ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ഡിപ്പോയില്‍ നിന്ന് നേരിട്ട് തന്നെ റേഷന്‍ ലഭ്യമാക്കും.

ഡോര്‍സ്റ്റെപ്പ് ഡെലിവറി തിരഞ്ഞെടുക്കുന്നവര്‍ അവരുടെ താമസസ്ഥലയും അനുയോജ്യമായ സമയവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. വൃത്തിയുള്ളതും നല്ല നിലവാരമുള്ളതുമായ റേഷന്‍ ഉറപ്പാക്കുമെന്നും ഭഗവന്ത് മാന്‍ പറഞ്ഞു. എഎപി അധികാരത്തില്‍ വന്ന ശേഷം പഞ്ചാബില്‍ ആരംഭിച്ച അഴിമതി വിരുദ്ധ ഹെല്‍പ്പ്ലൈന്‍ സജീവമായിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വന്നതിന്റെ മാറ്റം സര്‍ക്കാര്‍ ഓഫീസുകളില്‍ കാണാനുണ്ടെന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.